ഇടുക്കി :വിശാല കൊച്ചിയുടെ വികസനത്തിനായി രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള. കടവന്ത്രയിലെ ജി.സി.ഡി.എ ആസ്ഥാനത്ത് ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും കാലികമായി തീര്‍ക്കേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമാകും വികസനപ്രവര്‍ത്തനങ്ങള്‍. ഇപ്പോഴുള്ള വിഭവശേഷിക്ക് അപ്പുറത്ത് ഒട്ടേറെ കാര്യങ്ങള്‍ സ്വീകരിക്കേണ്ടിവരും. അന്താരാഷ്ട്രതലത്തില്‍ കൊച്ചി ഒരു ശ്രദ്ധേയ നഗരമാണ്.
വിശാല കൊച്ചിയുടെ വികസനത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: കെ.ചന്ദ്രന്‍പിള്ള Also Read: ഇനി യാത്രക്കാർക്ക് പ്രതികരണം നേരിട്ടറിയിക്കാം ; നൂതന സംവിധാനവുമായി കൊച്ചി മെട്രോ
ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും വിഷമതകള്‍ നേരിടുന്ന ലോകനഗരങ്ങളിലൊന്നായി ഐക്യരാഷ്ട്ര സഭ കണ്ടിട്ടുള്ള നഗരങ്ങളിലൊന്നാണ് കൊച്ചി. അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക വിദഗ്ധരുടെ സേവനംകൂടി ഉള്‍പ്പെടുത്തി എല്ലാ ഏജന്‍സികളേയും യോജിപ്പിച്ചാകും കൊച്ചിയുടെയും പ്രാന്തപ്രദേശങ്ങളുടെയും വികസനം. അന്താരാഷ്ട്ര വൈദഗ്ധ്യം, ലോകത്തിലെ വികസിത നഗരങ്ങളില്‍ നിന്ന് മാതൃകയാക്കുവാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്നിവ സ്വീകരിക്കും.
കേന്ദ്ര സര്‍ക്കാര്‍ അര്‍ബന്‍ ഡെവലപ്പ്‌മെന്റിന്റെ പുതിയപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളും കൊച്ചിയില്‍ വരേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരും കൊച്ചിയുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. കൊച്ചി പഴയ കൊച്ചിയല്ല. അതിന് അനുസരിച്ചുള്ള വികസന കാഴ്ച്ചപ്പാടിലാകും പ്രവര്‍ത്തനം. രാഷ്ട്രീയത്തിന് അതീതമായി എല്ലാവിഭാഗം ജനങ്ങളേയും ഉള്‍പ്പെടുത്തിയാകും വികസനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.