എറണാകുളം: ആലുവയില്‍ 48 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. മലപ്പുറം സ്വദേശി നിധിൻനാഥ്, കർണാടക സ്വദേശിയും മലയാളിയുമായ സുധീർ കൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗ്ഗം എറണാകുളത്തേക്ക് കടത്തുകയായിരുന്നു കഞ്ചാവ്. കഞ്ചാവ് ഇടുക്കി സ്വദേശിക്ക് കൈമാറുന്നതിനായി എറണാകുളത്തേക്ക് കൊണ്ടു പോവുകയായിരുന്നു .
ആലുവയില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍ - ആലുവ റേഞ്ച് എക്സൈസ്
മനുഷ്യാവകാശ കമ്മിഷൻ ഉദ്യോഗസ്ഥർ എന്ന വ്യാജേന യാത്ര ചെയ്യവെയാണ് ഇരുവരും പിടിയിലായത്.
![ആലുവയില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍ ganja seized in aluva Ganja seized news Ernakulam news Ernakulam കഞ്ചാവ് പിടികൂടി എറണാകുളം എറണാകുളം വാര്‍ത്ത ആലുവ റേഞ്ച് എക്സൈസ് ആര്‍പിഎഫ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11087917-thumbnail-3x2-ganja.jpg)
ആലുവയില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
തെരഞ്ഞെടുപ്പ് അനുബന്ധിച്ച് വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി. ആലുവ റേഞ്ച് എക്സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എ.സി കമ്പാർട്ട്മെന്‍റിൽ മനുഷ്യാവകാശ കമ്മിഷൻ ഉദ്യോഗസ്ഥർ എന്ന വ്യാജ ഐഡി കാർഡ് ധരിച്ചാണ് ഇവർ യാത്രചെയ്തിരുന്നത്. സംശയം തോന്നിയ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.
Last Updated : Mar 20, 2021, 7:36 PM IST