എറണാകുളം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ വേറിട്ട സമരവുമായി കേരള ഹോട്ടൽ ആന്‍റ് റസ്‌റ്റോറന്‍റ് അസോസിയേഷൻ. പനമ്പിള്ളി നഗറിലെ ഐ.ഒ.സി മേഖല കേന്ദ്രത്തിന് മുൻപിൽ വച്ച് തല മുണ്ഡനം ചെയ്തും ഭിക്ഷയെടുത്തുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇന്ധനവില വർധനവ്; തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് കേരള ഹോട്ടൽ ആന്‍റ് റസ്‌റ്റോറന്‍റ് അസോസിയേഷൻ - kerala hotel and restaurant association
പെട്രോളിയം ഉത്‌പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി. ജയപാലിന്‍റെ തല മുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധത്തിന്‍റെ ഉദ്‌ഘാടനം. ഗ്യാസ് സിലണ്ടറിന്‍റെ വില വർധനവ് കാരണം സാധാരണ ഹോട്ടലുടമയ്ക്ക് പ്രതിദിനം ആയിരത്തി അഞ്ഞൂറ് രൂപയുടെ അധിക ബാധ്യതയാണുണ്ടായിട്ടുള്ളതെന്ന് കെ.എച്ച്.ആർ.എ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയും അന്യായമായി വർധിച്ചിരിക്കുകയാണ്. ഇതിനു കാരണം ഇന്ധനവില വില വർധനവാണെന്നും ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിലെ സാധാരണക്കാരെ ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്കും ഹോട്ടലുടമകൾക്കും വേണ്ടിയാണ് ഇത്തരത്തിൽ വേറിട്ട സമരം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കെ.എച്ച്.ആർ.എ സംസ്ഥാന ഭാരവാഹികളും തല മുണ്ഡനം ചെയ്ത് പ്രതിഷേധത്തിൽ പങ്കാളിയായി. പെട്രോളിയം ഉത്‌പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.