കേരളം

kerala

ETV Bharat / state

പൊള്ളലേറ്റവർക്ക് സാന്ത്വനമായി സൗജന്യ പ്ലാസ്റ്റിക് സർജറി നിർണയ ക്യാമ്പ്

പൊള്ളലിൽ സംഭവിച്ച മുറിവുകൾ പ്ലാസ്റ്റിക് സർജറിയിലൂടെ ഭേദമാക്കി സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയാണ് ക്യാമ്പിന്‍റെ ലക്ഷ്യം. നിർധന രോഗികൾക്ക് പൂർണമായും സൗജന്യമായാണ് ചികിത്സ നൽകുക

Free Plastic Surgery camp  peace valley palliative care centre  peace valley  Plastic Surgery camp  kothamangalam news  സൗജന്യ പ്ലാസ്റ്റിക് സർജറി നിർണയ ക്യാമ്പ്  പ്ലാസ്റ്റിക് സർജറി നിർണയ ക്യാമ്പ്  പീസ് വാലി പാലിയേറ്റീവ് കെയര്‍ സെന്‍റര്‍  എൽദോസ് കുന്നപ്പിള്ളി എംഎൽഎ
പ്ലാസ്റ്റിക് സർജറി നിർണയ ക്യാമ്പ്

By

Published : Nov 27, 2019, 5:50 PM IST

Updated : Nov 27, 2019, 8:55 PM IST

എറണാകുളം: പൊള്ളലിൽ ഗുരുതരമായി പരിക്കേറ്റവർക്ക് സൗജന്യ പ്ലാസ്റ്റിക് സർജറി നിർണയ ക്യാമ്പ്. നെല്ലിക്കുഴി പീസ് വാലി പാലിയേറ്റീവ് കെയര്‍ സെന്‍ററിന്‍റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സ്, കോയമ്പത്തൂർ ഗംഗ ആശുപത്രി, തണൽ പാലിയേറ്റീവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പൊള്ളലിൽ സംഭവിച്ച മുറിവുകൾ പ്ലാസ്റ്റിക് സർജറിയിലൂടെ ഭേദമാക്കി രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയാണ് ക്യാമ്പിന്‍റെ ലക്ഷ്യം. നിർധന രോഗികൾക്ക് പൂർണമായും സൗജന്യമായാണ് ചികിത്സ നൽകുക. എൽദോസ് കുന്നപ്പള്ളി എംഎൽഎ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ലോക പ്രശസ്‌ത പ്ലാസ്റ്റിക് സർജനും ഗംഗ ആശുപത്രിയുടെ ഡയറക്ടറുമായ ഡോ.രാജ സഭാപതിയുടെ നേതൃത്വത്തിൽ വിദഗ്‌ധ ഡോക്ടർമാരുടെ സംഘമാണ് ക്യാമ്പിൽ രോഗികളെ പരിശോധിച്ചത്.

പൊള്ളലേറ്റവർക്ക് സാന്ത്വനമായി സൗജന്യ പ്ലാസ്റ്റിക് സർജറി നിർണയ ക്യാമ്പ്

കഴിഞ്ഞ വർഷം നടത്തിയ ക്യാമ്പിലൂടെ പ്ലാസ്റ്റിക്‌ സർജറി ചെയ്‌ത് ജീവിതത്തിലേക്ക് തിരികെ എത്തിയ കൊട്ടാരക്കര സ്വദേശി അഭിരാമി ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചു. വണ്ടിപ്പെരിയാർ സ്വദേശിനി ഹസീന, ചാലക്കുടി സ്വദേശി എൽദോസ് എന്നിവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. റോട്ടറി ക്ലബ് ഭാരവാഹികളായ സുദിൻ വിലങ്ങാടൻ, മുരളി മനോഹർ, ഈസ ഗഫാർ, പീസ് വാലി ഭാരവാഹികളായ പി.എം അബൂബക്കർ, എം.എം ഷംസുദീൻ, സാബിത് ഉമർ, തണൽ ജനറൽ സെക്രട്ടറി കെ.കെ ബഷീർ, ഡോ.രാജ സഭാപതി, ഗംഗ ആശുപത്രി പി.ആർ.ഒ സിനോജ് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

Last Updated : Nov 27, 2019, 8:55 PM IST

ABOUT THE AUTHOR

...view details