എറണാകുളം:പണം വാങ്ങി വഞ്ചിച്ചെന്ന കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. സ്വകാര്യ ചാനലിന്‍റെ ഷൂട്ടിങ്ങിൻ്റെ ഭാഗമായി കേരളത്തിലെത്തിയ സണ്ണി ലിയോണിനെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ചോദ്യം ചെയ്‌തത്. തിരുവനന്തപുരം പൂവാറിൽ വച്ച് ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് ചോദ്യം ചെയ്‌തത്. പെരുമ്പാവൂർ സ്വദേശി ഷിയാസ് നൽകിയ വഞ്ചനാ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു - വഞ്ചനാ പരാതി
പെരുമ്പാവൂർ സ്വദേശി ഷിയാസ് നൽകിയ വഞ്ചനാ പരാതിയിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ചോദ്യം ചെയ്‌തത്
![സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു Actress Sunny Leone questioned by Crime branch eranakulam വഞ്ചനാ കേസിൽ നടി സണ്ണി ലിയോണിനെ ക്രൈബാഞ്ച് ചോദ്യം ചെയ്‌തു പെരുമ്പാവൂർ സ്വദേശി ഷിയാസ് വഞ്ചനാ പരാതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10520181-980-10520181-1612593920611.jpg)
വഞ്ചനാ കേസിൽ നടി സണ്ണി ലിയോണിനെ ക്രൈബാഞ്ച് ചോദ്യം ചെയ്‌തു
കൊച്ചിയില്‍ വിവിധ പരിപാടികളില്‍ ഉദ്ഘാടനത്തിന് പങ്കെടുക്കാം എന്ന് പറഞ്ഞ് 29 ലക്ഷം രൂപ കൈവശപ്പെടുത്തി വഞ്ചിച്ചു എന്നാണ് പരാതി. എന്നാൽ അഞ്ച് തവണ പരിപാടി മാറ്റിവെച്ചുവെന്നും സംഘാടകരുടേതാണ് വീഴ്‌ചയെന്നും സണ്ണി ലിയോൺ മൊഴി നൽകി.
Last Updated : Feb 6, 2021, 3:48 PM IST