എറണാകുളം: കൊച്ചി നഗരത്തിൽ വില്പനക്കായി കൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ വൈശാഖ്, നിജിത്ത്, ഷക്കീൽ, സഫ്വാൻ എന്നിവരെയാണ് കളമശേരി പത്തടിപ്പാലം ഭാഗത്ത് വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് നിന്നും വാഗണർ കാറിലെത്തിയ സംഘത്തിന്‍റെ കാറിൽ സ്റ്റെപ്പിനി ടയർ ഭാഗത്ത് രണ്ട് കിലോഗ്രാം വീതമുള്ള അഞ്ച് വലിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവും എംഡിഎംഎയും വില്പനക്കായി എത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇവർ ഡാൻസാഫിന്‍റെ നിരീക്ഷണത്തിലായിരുന്നു.
കൊച്ചി നഗരത്തിൽ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ - കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
കാറിൽ സ്റ്റെപ്പിനി ടയർ ഭാഗത്ത് രണ്ട് കിലോഗ്രാം വീതമുള്ള അഞ്ച് വലിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടിക്കപ്പെട്ട സംഘം മോഷണക്കേസ് പ്രതികളാണ്
കൊച്ചി നഗരത്തിൽ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
പ്രതികളിലൊരാളായ വൈശാഖിന്‍റെ പേരിൽ ഫറൂക്ക്, മാറാട്, എലത്തൂർ, കൂത്തുപറമ്പ് തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിൽ മോഷണം ,കവർച്ച, വീടാക്രമിക്കൽ മുതലായ കേസുകൾ നിലവിലുണ്ട്. നിജിത്തിനെതിരെയും 2015 മുതൽ വിവിധ സ്റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസുണ്ട്. ഷക്കീലും സഫ്വാനും മോഷണക്കേസ് പ്രതികളാണ്