എറണാകുളം: പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ മാലിന്യ കുഴിയില്‍ വീണ് നാല് വയസുകാരി മരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി നാല് ആഴ്‌ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല പൊലീസ് മേധാവിക്കും ലേബര്‍ ഓഫിസര്‍ക്കും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിര്‍ദേശം നല്‍കി. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് കമ്മിഷന്‍റെ നടപടി.
മാലിന്യ കുഴിയില്‍ വീണ് 4 വയസുകാരി മരിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍ - news updates in Ernakulam
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അസ്‌മിന(4) മരിച്ചത്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു. മാതാവ് ഹുനൂബയ്‌ക്കൊപ്പം കമ്പനിയിലെത്തിയ കുട്ടി അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു. കമ്പനി ഉടമക്കെതിരെ കോസെടുത്തു.
പെരുമ്പാവൂര്‍ സ്വദേശിയായ ശിഹാബിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഇയാള്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. അപകടകരമായ രീതിയില്‍ മാലിന്യ കുഴി തുറന്ന് വച്ചതില്‍ ഫാക്‌ടറി അധികൃതര്‍ക്ക് വീഴ്‌ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. കമ്പനിയിലെ ജീവനക്കാരിയായ പശ്ചിമ ബംഗാൾ സ്വദേശി ഹുനൂബയുടെ മകള്‍ അസ്‌മിനയാണ് മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. മാതാവിനൊപ്പം കമ്പനിയിലെത്തിയ അസ്‌മിന ഓടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ മാലിന്യ കുഴിയില്‍ വീഴുകയായിരുന്നു. ഉടന്‍ അസ്‌മിനയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.