കാണാതായ വൃദ്ധന്‍ മരിച്ച നിലയില്‍ - found dead body of old man
കോടുശേരി തെക്കൻ വാഴക്കാല ഔസേഫിനെ 24 ദിവസം മുമ്പാണ് കാണാതായത്

കാണാതായ വയോധികന്‍റെ മൃതദേഹം പാടത്ത് അഴുകിയ നിലയിൽ
എറണാകുളം: അങ്കമാലിയില്‍ കാണാതായ വയോധികന്‍റെ മൃതദേഹം പാടത്ത് അഴുകിയ നിലയിൽ കണ്ടെത്തി. കോടുശേരി ക്ഷേത്രത്തിന് സമീപം മച്ചി പാടത്താണ് പഴക്കം ചെന്ന് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. 24 ദിവസം മുമ്പാണ് കോടുശേരി തെക്കൻ വാഴക്കാല ഔസേഫിനെ (96) കാണാതാകുന്നത്. പാടശേഖരത്തിന് സമീപം വീടുകളില്ല. കൃഷിയിറക്കാത്ത പ്രദേശമായതിനാല്‍ ഇവിടേക്ക് ആൾസഞ്ചാരവും കുറവായിരുന്നു. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.