കേരളം

kerala

ETV Bharat / state

മുന്നോക്ക സംവരണ വിഷയം; മുസ്ലിം ലീഗിനെ വിമർശിച്ച് കെ സുരേന്ദ്രൻ

സംവരണ വിഷയത്തിൽ കോൺഗ്രസ് ലീഗിനെ ഭയക്കുന്നെന്നും മുല്ലപ്പള്ളിയുടെ പ്രതികരണം പ്രസക്തമല്ലെന്നും സുരേന്ദ്രൻ.

മുന്നോക്ക സംവരണ വിഷയം  മുസ്ലിം ലീഗ്  കെ സുരേന്ദ്രൻ  ബിജെപി സംസ്ഥാന പ്രസിഡന്‍റ്  forward reservation issue  muslim league  k surendran  bjp state president
മുന്നോക്ക സംവരണ വിഷയം; മുസ്ലിം ലീഗിനെ വിമർശിച്ച് കെ സുരേന്ദ്രൻ

By

Published : Oct 28, 2020, 2:57 PM IST

Updated : Oct 28, 2020, 4:20 PM IST

എറണാകുളം: സംവരണ വിഷയത്തിൽ മുസ്ലിം ലീഗിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. മുന്നാക്ക വിഭാഗ സംവരണത്തിന്‍റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ലീഗും മറ്റ് തീവ്രവാദ സ്വഭാവമുള്ള സംഘടനകളും ശ്രമിക്കുന്നത്. ഇത് സ്ഫോടനാത്മകമായ സാഹചര്യം സൃഷ്‌ടിക്കും. യുഡിഎഫ് പിന്തുണച്ച സംവരണത്തിനെതിരെ ലീഗ് നിലപാട് സ്വീകരിക്കുന്നത് മുന്നണിക്കുള്ളിൽ ചർച്ച ചെയ്‌തിട്ടാണോയെന്ന് വ്യക്തമാക്കണം. സംവരണ വിഷയത്തിൽ കോൺഗ്രസിന് ലീഗിനെ ഭയമാണ്. ഈ വിഷയത്തിൽ മുല്ലപ്പള്ളിയുടെ പ്രതികരണം പ്രസക്തമല്ല. ചെന്നിത്തല നിലപാട് പറയട്ടെയെന്നും കെ സുരേന്ദ്രൻ.

മുന്നോക്ക സംവരണ വിഷയം; മുസ്ലിം ലീഗിനെ വിമർശിച്ച് കെ സുരേന്ദ്രൻ
Last Updated : Oct 28, 2020, 4:20 PM IST

ABOUT THE AUTHOR

...view details