എറണാകുളം:കോലഞ്ചേരി ഐരാപുരം സി ഇ ടി കോളജിൽ മുൻ അധ്യാപികയും ഭർത്താവും ആത്മഹത്യ ഭീഷണി മുഴക്കി. കോമേഴ്സ് വിഭാഗത്തിൽ നിന്നും വിരമിച്ച കീർത്തിയെന്ന അധ്യാപികയും ഭർത്താവ് ഡിബിനുമാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഉച്ചയ്ക്ക് ശേഷമാണ് വിഷക്കുപ്പിയുമായ ഇവർ പ്രിൻസിപ്പലിന്‍റെ മുറിയിൽ കയറി വാതിലടച്ചത്. നിയമന വേളയിൽ നൽകിയ ഡെപ്പോസിറ്റ് തുക 13 ലക്ഷം തിരിച്ച് നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. നേരത്തെ നിരവധി തവണ ഇതേ ആവശ്യമുന്നയിച്ച് കോളജ് മാനേജ്മെന്‍റിനെ സമീപിച്ചിരുന്നു.
ഐരാപുരം സി ഇ ടി കോളജിൽ മുന്‍ അധ്യാപികയുടെയും ഭര്‍ത്താവിന്‍റെയും ആത്മഹത്യാ ഭീഷണി - Former professor and husband threatened with suicide at Airappuram CET college
നിയമന വേളയില്‍ നല്‍കി ഡെപ്പോസിറ്റ് തിരിച്ച് നല്‍കണമെന്ന ആവശ്യവുമായി മുൻ അധ്യാപികയും ഭർത്താവും
പ്രിൻസിപ്പാല്‍ വിശ്വനാഥന്‍റെ നേതൃത്വത്തിൽ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് പൊലീസെത്തി ആവശ്യപ്പെട്ടങ്കിലും ഇവർ വഴങ്ങിയില്ല. ബലപ്രയോഗത്തിന് മുതിർനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, പൊലീസും ദമ്പതികളെ അനുനയിപ്പിച്ച് പുറത്തിറക്കാൻ ശ്രമിച്ചു. ഒടുവിൽ ഇവരുടെ ബന്ധുക്കളെത്തി ചർച്ച നടത്തിയതിനെ തുടർന്നാണ് പ്രശ്നം താൽക്കാലികമായി അവസാനിച്ചത്. ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച ആത്മഹത്യാ ഭീഷണി അവസാനിപ്പിച്ച്, രാത്രി എട്ടരയോടെയാണ് മുൻ അധ്യാപികയും ഭർത്താവും പുറത്തിറങ്ങിയത്. ഐരാപുരം സ്റ്റേഷനിൽ കോളജ് മാനേജരെയും പരാതിക്കാരെയും ഒരുമിച്ച് ഇരുത്തി നാളെ പൊലിസിന്‍റെ നേതൃത്വത്തിൽ ചർച്ച നടത്താനാണ് തീരുമാനം.