എറണാകുളം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആലുവ മുന്‍ എംഎല്‍എയുമായിരുന്ന കെ.മുഹമ്മദലി (76) അന്തരിച്ചു. ഇന്ന് (സെപ്‌റ്റംബര്‍ 20) രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 76 വയസായിരുന്നു.
ആലുവ മുന്‍ എംഎല്‍എ കെ.മുഹമ്മദലി അന്തരിച്ചു - kerala news updates
ഇന്ന് (സെപ്‌റ്റംബര്‍ 20) രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
മുന്‍ ആലുവ എംഎല്‍എ കെ.മുഹമ്മദലി അന്തരിച്ചു
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആറ് തവണ ആലുവ നിയോജക മണ്ഡത്തില്‍ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം കുറച്ച് നാളുകളായി പ്രാദേശിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് വിട്ടു നിന്നിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്തിനെതിരെ കെ. മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദിനെയാണ് സി.പി.എം സ്ഥാനാർഥിയാക്കിയത്. സംസ്ക്കാരം വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയതിന് ശേഷം.