കേരളം

kerala

ETV Bharat / state

മുൻ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജനയും കാറപകടത്തിൽ മരിച്ചു - മുൻ മിസ് കേരള അൻസി കബീര്‍ വാഹനാപകടത്തില്‍ മരിച്ചു

നിയന്ത്രണം വിട്ട കാർ ഡിവൈഡറിലെ മരത്തിൽ ഇടിച്ച് പൂർണമായും തകർന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.

Ansi Kabir  Anjana Shajan  Former Miss Kerala Ansi Kabir died in a road accident  അൻസി കബീര്‍  അഞ്ജന ഷാജന്‍  മുൻ മിസ് കേരള അൻസി കബീര്‍ വാഹനാപകടത്തില്‍ മരിച്ചു  2019 ലെ മിസ് കേരള വിജയി അൻസി കബീർ വാഹനാപകടത്തില്‍ മരിച്ചു
മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനപകടത്തിൽ മരിച്ചു

By

Published : Nov 1, 2021, 8:54 AM IST

Updated : Nov 1, 2021, 6:28 PM IST

എറണാകുളം :മുൻ മിസ് കേരളയും റണ്ണറപ്പും കൊച്ചിയിൽ വാഹനപകടത്തിൽ മരിച്ചു. തിരുവനന്തപുരം സ്വദേശിയും 2019ലെ മിസ് കേരളയുമായ അൻസി കബീർ, റണ്ണറപ്പ് തൃശ്ശൂർ സ്വദേശി അഞ്ജന ഷാജൻ എന്നിവരാണ് മരിച്ചത്.

പുലർച്ചെ ഒരു മണിയോടെ വൈറ്റിലയിൽവച്ചാണ് അപകടം. ഇവർ സഞ്ചരിച്ച കാർ ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു.

മുൻ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജനയും കാറപകടത്തിൽ മരിച്ചു

Also Read:ഒന്നര വര്‍ഷത്തിനു ശേഷം 10 ലക്ഷത്തിലേറെ കുട്ടികള്‍ ഇന്ന് തിരികെ വിദ്യാലയത്തിലേക്ക്

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂർണമായും തകർന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.

ഇരുവരും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളും ഇതേ ആശുപത്രിയിലേക്കാണ് മാറ്റിയത്.

Last Updated : Nov 1, 2021, 6:28 PM IST

ABOUT THE AUTHOR

...view details