പാലം പണിക്കിടെ ടി.ഒ സൂരജ് മകന്‍റെ പേരിൽ വാങ്ങിയത് കോടികൾ വിലയുള്ള സ്ഥലം: വിജിലൻസ് - പാലാരിവട്ടം മേല്‍പാലം; ടി. ഒ. സൂരജിനെതിരെ കൂടുതൽ തെളിവുകൾ
3.30 കോടി രൂപയാണ് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതെങ്കിലും ആധാരത്തില്‍ കാണിച്ചത് 1.4 കോടിരൂപ മാത്രം
ടി. ഒ. സൂരജ്
എറണാകുളം:പൊതുമരാമത്ത് വകുപ്പ് മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ഒ. സൂരജിനെതിരെ കൂടുതൽ തെളിവുകളെന്ന് വിജിലൻസ് റിപ്പോർട്ട്. കൊച്ചിയിൽ മകന്‍റെ പേരിൽ ഭൂമി വാങ്ങാൻ കള്ളപണം ഉപയോഗിച്ചെന്ന് ഹൈക്കോടതിയിൽ നൽകിയ പുതിയ റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കുന്നു. 2012-14 കാലയളവില്‍ എറണാകുളത്ത് 15 സെന്‍റ് സ്ഥലം മകന്‍റെ പേരില്‍ വാങ്ങിയെന്നും ഇതില്‍ രണ്ട് കോടി രൂപ കള്ളപണമാണ് ഉപയോഗിച്ചതെന്നും ടി. ഒ. സൂരജ് വെളിപ്പെടുത്തി.
Last Updated : Sep 30, 2019, 6:57 PM IST