കേരളം

kerala

ETV Bharat / state

പുലിപ്പേടിക്ക് താൽകാലിക ആശ്വാസം; പ്ലാമുടിയിൽ പുലിയെ കുടുക്കാൻ കെണി സ്ഥാപിച്ച് വനംവകുപ്പ് - trap for leopard

വനത്തിനോട് ചേർന്നുള്ള ജനവാസ മേഖലയിലെ റബ്ബർ തോട്ടത്തിലാണ് പുലിക്ക് വേണ്ടി കെണി ഒരുക്കിയിരിക്കുന്നത്.

forest department has set a trap to catch the leopard in kothamangalam plamudi  forest department has set a trap to catch the leopard in plamudi  trap to catch the leopard  trap to catch the leopard in plamudi  plamudi  plamudi leopard  leopard  പ്ലാമുടിയിൽ പുലിയെ കുടുക്കാൻ കെണി സ്ഥാപിച്ച് വനംവകുപ്പ്  പ്ലാമുടിയിൽ പുലിയെ കുടുക്കാൻ കെണി  പുലിയെ കുടുക്കാൻ കെണി  വനംവകുപ്പ്  പുലിയെ കുടുക്കാൻ വനംവകുപ്പ് കെണി സ്ഥാപിച്ചു  കെണി  trap  trap for leopard  പുലി
പുലിപ്പേടിക്ക് താൽകാലിക ആശ്വാസം; പ്ലാമുടിയിൽ പുലിയെ കുടുക്കാൻ കെണി സ്ഥാപിച്ച് വനംവകുപ്പ്

By

Published : Oct 22, 2021, 9:30 PM IST

Updated : Oct 22, 2021, 10:25 PM IST

എറണാകുളം:പുലിപ്പേടിയിൽ ദിനരാത്രങ്ങൾ തള്ളി നീക്കുന്ന കോതമംഗലം പ്ലാമുടിക്കാർക്ക് ആശ്വാസമായി, പുലിയെ കുടുക്കാൻ കെണി തയാറാക്കി വനംവകുപ്പ്. ആനപ്പേടിയിൽ കഴിഞ്ഞിരുന്ന കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിക്കാർക്ക് ഒരാഴ്ചയായി പുലിപ്പേടിയും ഒഴിയാബാധയായിരിക്കുകയാണ്. കോഴികളെയും പട്ടികളെയും കൊന്ന് തിന്ന് കഴിഞ്ഞ രാത്രികളിൽ ഭീതി പടർത്തിയ പുലിയെ കുടുക്കാൻ മലയാറ്റൂരിൽ നിന്ന് കൊണ്ടുവന്ന കെണിയാണ് വനംവകുപ്പ് ഇവിടെ സ്ഥാപിച്ചത്.

ALSO READ: കോതമംഗലത്ത് പുലി വളര്‍ത്തുനായയെ കടിച്ചുകൊന്നു ; ആശങ്കയിൽ നാട്ടുകാർ

വനത്തിനോട് ചേർന്നുള്ള ജനവാസ മേഖലയിലെ റബ്ബർ തോട്ടത്തിലാണ് പുലിക്ക് വേണ്ടി കെണി ഒരുക്കിയിരിക്കുന്നത്. വീരോളി കാർത്ത്യായനി, മാണിക്കൽ കാർത്തിക എന്നിവരുടെ വീടുകളിൽ കഴിഞ്ഞ രാത്രി പുലി എത്തി പട്ടിയേയും കോഴികളെയും പിടിച്ചത് നാട്ടുകാരിൽ പരക്കെ ഭീതി പരത്തിയിരുന്നു.

പുലിപ്പേടിക്ക് താൽകാലിക ആശ്വാസം; പ്ലാമുടിയിൽ പുലിയെ കുടുക്കാൻ കെണി സ്ഥാപിച്ച് വനംവകുപ്പ്

നാട്ടുകാരുടെ ആശങ്കയകറ്റുന്നതിനുള്ള അടിയന്തര നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നാണ് ആൻ്റണി ജോൺ എംഎൽഎയുടെ പ്രതികരണം. തെളിവുകൾ പരിശോധിച്ചതിൽ നിന്ന് പുലിയോ, പുലിക്ക് സമാനമായ വന്യ ജീവിയോ ആകാമെന്ന ഉറപ്പിലാണ് കെണി സ്ഥാപിക്കുന്നതെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.ആർ അജയൻ പറഞ്ഞു.

Last Updated : Oct 22, 2021, 10:25 PM IST

ABOUT THE AUTHOR

...view details