എറണാകുളം:സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പതിനേഴ് പേരാണ് ഇതുവരെ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഇന്നലെ രാത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണ കഴിച്ചതിന് ശേഷം ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട മൂന്ന് പേരെ പറവൂര്‍ താലൂക്ക് ആശുപത്രിയിലും സാരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള ഒരാളെ എറണാകുളം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വാർത്ത പുറത്ത വന്നതോടെയാണ് ഇവിടെ നിന്നും ഭക്ഷണം കഴിച്ച കൂടുതൽ പേർ സമാന ലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തിയത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.