എറണാകുളം: ലോക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾക്കാവശ്യമായ ഭക്ഷ്യ കിറ്റുകൾ തയ്യാറാക്കി കോതമംഗലത്തെ റവന്യൂ ജീവനക്കാര്‍. രണ്ടായിരത്തോളം തൊഴിലാളികൾക്കുള്ള ഭക്ഷ്യവസ്‌തുക്കളാണ് വിതരണത്തിനായി തയ്യാറാക്കിയത്. ലോക് ഡൗൺ കാലയളവായ ഏപ്രിൽ 14 വരെ തൊഴിലാളികൾക്ക് ഉപയോഗിക്കുന്നതിനാവശ്യമായ അരി, ആട്ട, ഉരുളക്കിഴങ്ങ്, സവാള, ഭക്ഷ്യഎണ്ണ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.
അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകളുമായി റവന്യൂ ജീവനക്കാര്‍ - കോതമംഗലം എംഎ കോളജ് ഇൻഡോർ സ്റ്റേഡിയം
അതിഥി തൊഴിലാളികൾക്കാവശ്യമായ അരി, ആട്ട, ഉരുളക്കിഴങ്ങ്, സവാള, ഭക്ഷ്യഎണ്ണ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്
അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകളുമായി റവന്യൂ ജീവനക്കാര്‍
വില്ലേജ് ജീവനക്കാരും അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറും അതിഥി ക്യാമ്പുകൾ സന്ദർശിച്ച് തയ്യാറാക്കിയിട്ടുള്ള ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ കിറ്റ് വിതരണം. കോതമംഗലം എംഎ കോളജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും ശേഖരിച്ച് കിറ്റുകൾ തയ്യാറാക്കുന്നത്.