ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെതീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പലയിടത്തും പുകശല്യം രൂക്ഷം.അമ്പലമുകള്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്ക് മറൈന്‍ ഡ്രൈവ് വരെ പുക മൂടിയ നിലയിലാണ്.പുകശല്യത്തെ തുടർന്ന് ജനങ്ങൾക്ക് ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്. തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.
വൈറ്റില, കടവന്ത്ര, മരട്, പനമ്പിളളി നഗര്‍, ഇളംകുളം തുടങ്ങിയ പ്രദേശങ്ങളില്‍ പുക വ്യാപിച്ചു. സമീപവാസികൾക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്. ബ്രഹ്മപുരത്ത് ഇന്നലെ വൈകിട്ട് പ്ളാസ്റ്റിക് മാലിന്യ കത്തിയതാണ് വലിയ തോതിലുള്ള അന്തരീക്ഷ മലിനീകരണത്തിനിടയാക്കിയത്. തീ അണയ്ക്കാനുളള ശ്രമം ഫയർ ഫോഴ്സ് തുടരുകയാണ്.
ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെതീപിടിത്തം രണ്ടുമാസത്തിനിടെനാലുവട്ടംമാലിന്യക്കൂനകൾക്ക് മേൽ തീ പടർന്നിരുന്നു. അടുത്ത കാലത്ത് ഉണ്ടായതില്‍ വച്ച്ഏറ്റവും വലുതാണ് ഇപ്പോഴത്തെ തീപിടിത്തം. അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിൽ സംശയം ഉന്നയിച്ച് കൊച്ചി മേയർ സൗമിനി ജയിൻ രംഗത്തെത്തി. ആസൂത്രിതമായി തീയിടുന്നതാണോയെന്ന് കണ്ടെത്താൻ അടിയന്തര അന്വേഷണം വേണമെന്ന്മേയർആവശ്യപ്പെട്ടു.
എന്നാൽ മാലിന്യം അളവിൽ കൂടുതലായതിനാൽ കോർപ്പറേഷൻ തന്നെ തീയിട്ടതാവാമെന്ന് നാട്ടുകാരിൽ ചിലരും ആരോപിക്കുന്നു. തുടക്കത്തില്‍ തന്നെ ഫയർ എഞ്ചിനുകൾസ്ഥലത്തേക്ക് എത്തിക്കാൻ കഴിയാഞ്ഞത്തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. തീ പടരുന്ന ഭാഗങ്ങളിൽ നിന്ന് മാലിന്യം കോരിമാറ്റാന്‍സാധാരണ ഉപയോഗിക്കുന്ന മണ്ണുമാന്തികൾ എത്തിക്കാനും തുടക്കത്തിൽ കഴിഞ്ഞില്ല. ഈ സാഹചര്യങ്ങളെല്ലാം പരിശോധിക്കണമെന്നാണ് ആവശ്യം.