എറണാകുളം:കൊവിഡ് 19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അഞ്ച് പേരെ ഡിസ്‌ചാർജ് ചെയ്‌തു. എറണാകുളം ഗവ. മെഡിക്കൽ കോളജിലെ ആറ് രോഗികളിൽ അഞ്ചു പേരാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. ഇറ്റലിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും രണ്ട് ബ്രിട്ടീഷ് പൗരന്മാരുമാണ് ആശുപത്രി വിട്ടത്.
എറണാകുളത്ത് ചികിത്സയിലായിരുന്ന അഞ്ച് പേരെ ഡിസ്‌ചാർജ് ചെയ്‌തു - corona kerala latest news
ഇറ്റലിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും രണ്ട് ബ്രിട്ടീഷ് പൗരന്മാരുമാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്.
മൂന്നാറിൽ നിന്നെത്തിയ യാത്രാ സംഘത്തിലെ ബ്രിട്ടീഷ് പൗരനെയായിരുന്നു ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും മറ്റ് അസുഖങ്ങൾക്ക് ഇയാൾ ചികിത്സയിൽ തുടരുന്നു. എന്നാൽ, ഇയാളുടെ ന്യൂമോണിയ 75 ശതമാനത്തോളം ഭേദമായിട്ടുണ്ടെന്നും ചികിത്സയോട് മികച്ച രീതിയിൽ രോഗി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഡോ.എം. ഗണേശ് മോഹൻ, ഡോ. ഫത്താഹുദീൻ, ഡോ. ജേക്കബ് ജേക്കബ്, ഡോ. മനോജ് ആന്‍റണി എന്നിവരാണ് മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.