എറണാകുളം: കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ വൻ സ്വർണവേട്ട. വ്യാപകമായി സ്വർണ കള്ളക്കടത്ത് നടക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യാത്രക്കാരിൽ നിന്ന് സ്വർണം പിടി കൂടിയത്.
കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം വിവിധ വിമാനങ്ങളിലെ യാത്രക്കാരെ പ്രത്യേകമായി പരിശോധിക്കുകയായിരുന്നു. ഒരു സ്ത്രീയുൾപ്പെടെ ഏഴ് യാത്രക്കാരിൽ നിന്നായി അഞ്ചര കിലോ സ്വർണമാണ് പിടികൂടിയത്.