കേരളം

kerala

ETV Bharat / state

നിരവധി മോഷണ കേസുകളില്‍ പ്രതികളായ അഞ്ച് പേര്‍ കോതമംഗലത്ത് പിടിയില്‍ - എറണാകുളം വാര്‍ത്ത

അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്.

Five accused in several theft cases theft cases arrested in Kothamangalam എ.ടി.എം കവർച്ച കേസ് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് District Police Chief K. Karthik ഉത്തര്‍പ്രദേശ് സ്വദേശികള്‍ എറണാകുളം വാര്‍ത്ത Ernakulam news
നിരവധി മോഷണ കേസുകളില്‍ പ്രതികളായ അഞ്ച് പേര്‍ കോതമംഗലത്ത് പിടിയില്‍

By

Published : Jul 26, 2021, 9:57 PM IST

Updated : Jul 26, 2021, 10:54 PM IST

എറണാകുളം : എ.ടി.എം കവർച്ചയുള്‍പ്പെടെ നിരവധി മോഷണ കേസുകളില്‍ പ്രതികളായ അഞ്ച് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹ്സിൻ (29), ഷഹജാദ് (20), നദീം (26) ഷംസാദ് (21) രായമംഗലം പുല്ലുവഴി തോംമ്പ്രയില്‍ വീട്ടില്‍ അനില്‍ മത്തായി(40) എന്നിവരാണ് പിടിയിലായത്.

മോഷണ കേസുകളില്‍ പ്രതികളായ അഞ്ച് പേര്‍ കോതമംഗലത്ത് പിടിയില്‍

പിടിയിലായത് പുതിയ മോഷണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

പ്രതികള്‍ നെല്ലിക്കുഴിയിലെ എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ കവര്‍ച്ച നടത്തുകയും പരിസരപ്രദേശങ്ങളില്‍ ഒട്ടേറെ മോഷണം നടത്തുകയും ചെയ്തവരാണ്.

അനില്‍ മത്തായി നിരവധി ആരാധനാലയങ്ങളിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തിയ കേസില്‍ പ്രതിയാണ്. പുതിയ മോഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പിടിയിലാകുന്നത്.

അന്വേഷണം ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍

ഷഹജാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നെല്ലിക്കുഴി ഭാഗത്ത് മോഷണ പരമ്പര നടത്തിയത്. ഇവിടെ നടന്ന മോഷണ കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.

മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ്‌ റിയാസ്, കോതമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ വിപിൻ. വി.എസ്, സബ് ഇൻസ്പെക്ടർമാരായ മാഹിൻ, സലിം, ഇ.പി ജോയ്, ലിബു തോമസ്, എ.എസ്.ഐ ബിനു വര്‍ഗീസ്‌, എസ്.സി.പി.ഒമാരായ ശ്രീജിത്ത്, ജിതേഷ്, സുനിൽ മാത്യു, സി.പി.ഒമാരായ അനൂപ്, ഷിയാസ്. എം.കെ എന്നിവരാണ് സംഘാംഗങ്ങള്‍.

ALSO READ:പാപ്പരത്വ നിയമഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് നിർമല സീതാരാമൻ

Last Updated : Jul 26, 2021, 10:54 PM IST

ABOUT THE AUTHOR

...view details