എറണാകുളം:എറണാകുളത്ത് വ്യാപാരസ്ഥാപനത്തിൽ വൻ തീപിടുത്തം. പുത്തൻകുരിശ് കെഎസ്ആർടിസി ബസ് സ്‌റ്റേഷന് എതിർവശത്ത് പ്രവർത്തിച്ചു വന്നിരുന്ന ബെലോ ലേഡീസ് ഫാൻസി സ്‌റ്റോർ എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചയോടെയായിരുന്നു സംഭവം.
എറണാകുളത്ത് വ്യാപാരസ്ഥാപനത്തിൽ വൻ തീപിടുത്തം - പുത്തൻകുരിശ് തീപിടുത്തം
ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നും ലക്ഷങ്ങളുടെ നഷ്‌ടം കടയിൽ ഉണ്ടായതായും ആണ് പ്രാഥമിക നിഗമനം
രാത്രിയിൽ കടയിൽ നിന്നും പുക ഉയരുന്നത് കണ്ട പൊലീസ് ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പട്ടിമറ്റം, തൃപ്പൂണിത്തുറ, മുളന്തുരുത്തി എന്നിവിടങ്ങളിലെ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തി തീയണച്ചു. പട്ടിമറ്റം അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ ടി.സി. സാജുവിന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർമാരായ എം.സി. ബേബി, ലൈജു തമ്പി എന്നിവരും തൃപ്പൂണിത്തുറ സ്‌റ്റേഷൻ ഓഫീസർ കെ. ഷാജിയുടെ നേതൃത്വത്തിൽ ഉള്ള സേനാംഗങ്ങളും മുളന്തുരുത്തി നിലയത്തിൽ നിന്നുള്ള സേനാംഗങ്ങളും അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. റീജിയണൽ ഫയർ ഓഫീസർ കെ.കെ ഷിജു സംഭവസ്ഥലത്ത് എത്തിയിരുന്നു. ഏകദേശം മൂന്നര മണിക്കൂറോളം പ്രവർത്തിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നും ലക്ഷങ്ങളുടെ നഷ്‌ടം കടയിൽ ഉണ്ടായതായും ആണ് പ്രാഥമിക നിഗമനം.