എറണാകുളം: ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍റെ നേതൃത്വത്തിൽ പാലാരിവട്ടം പാലത്തിൽ അന്തിമ പരിശോധന പൂർത്തിയായി. പാലാരിവട്ടം പാലം നാളയോ മറ്റന്നാളൊ സർക്കാരിന് കൈമാറുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു. പാലം ഗതാഗതത്തിനായി എപ്പോൾ തുറന്ന് കൊടുക്കണമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. അതിവേഗം നിർമാണം പൂർത്തിയാക്കിയ ഊരാളുങ്കൽ സൊസൈറ്റിക്ക് നന്ദി അറിയിക്കുന്നു. നാട്ടുകാരുടെയും പൊലീസുദ്യോഗസ്ഥരുടെയും സഹായം വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാരിവട്ടം പാലം ഉടൻ സര്‍ക്കാരിന് കൈമാറുമെന്ന് ഇ ശ്രീധരൻ - പാലാരിവട്ടം പാലം
കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും ഇ. ശ്രീധരൻ
സംസ്ഥാന സർക്കാരിന്‍റെ സമ്മർദത്തെത്തുടർന്നാണ് പാലം നിർമ്മാണം ഏറ്റെടുത്തത്. ഡിഎംആർസി യൂണിഫോം ധരിക്കുന്ന അവസാന ദിവസമായിരിക്കും ഇന്ന്. ഡിഎംആർസിയിൽ നിന്ന് പൂർണമായും ഒഴിവായ ശേഷം മാത്രമേ നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കികയുള്ളുവെന്നും ഇ. ശ്രീധരൻ പറഞ്ഞു.
സ്ഥാനാർഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. താൻ താമസിക്കുന്നിടത്ത് നിന്ന് ഏറെ ദൂരം പോയി മത്സരിക്കാനാവില്ലെന്ന് ബിജെപിയെ അറിയിച്ചു. പ്രചാരണത്തിൽ പാലാരിവട്ടം പാലം ചർച്ച വിഷയമാകും. കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും ഇ. ശ്രീധരൻ പ്രതികരിച്ചു.
TAGGED:
പാലാരിവട്ടം പാലം