കേരളം

kerala

ETV Bharat / state

പീഡനശ്രമക്കേസില്‍ സ്റ്റേ നീക്കി; ഉണ്ണി മുകുന്ദന് കുരുക്ക് - കോടതി

മലയാള ചലച്ചിത്രതാരം ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസിൽ സ്‌റ്റേ അനുവദിച്ചത് തെറ്റായ വിവരം നല്‍കിയാണെന്നുള്ള പരാതിക്കാരിയുടെ വാദം തെളിഞ്ഞതോടെ സ്‌റ്റേ നീക്കി മറുപടി സത്യവാങ്‌മൂലം സമർപ്പിക്കാൻ നിര്‍ദേശിച്ച് ഹൈക്കോടതി

Film Actor Unni Mukundan  Unni Mukundan  attempt to torture case  stay lifted by High court  Kerala High court  ഉണ്ണി മുകുന്ദനെതിരെയുള്ള പീഡനശ്രമക്കേസ്  ഉണ്ണി മുകുന്ദന്‍  സ്‌റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകി  സ്‌റ്റേ നീക്കി ഹൈക്കോടതി  മലയാള ചലച്ചിത്രതാരം  സത്യവാങ്‌മൂലം സമർപ്പിക്കാൻ നിര്‍ദേശിച്ച് ഹൈക്കോടതി  ഹൈക്കോടതി  കോടതി  നടൻ ഉണ്ണി മുകുന്ദന്‍
ഉണ്ണി മുകുന്ദനെതിരെയുള്ള പീഡനശ്രമക്കേസ്; സ്‌റ്റേ നീക്കി ഹൈക്കോടതി

By

Published : Feb 9, 2023, 3:53 PM IST

എറണാകുളം: നടൻ ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസിൽ സ്‌റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി. ഇതോടെ കേസിന്‍റെ തുടർ നടപടികളിന്മേലുള്ള സ്‌റ്റേ ഹൈക്കോടതി നീക്കി. 2017ല്‍ സിനിമയുടെ ചർച്ചയ്ക്കായി ഉണ്ണിമുകുന്ദന്‍റെ ഇടപ്പള്ളിയിലെ ഫ്ലാറ്റിലെത്തിയപ്പോൾ പരാതിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നതാണ് കേസ്.

കോടതിയെ തെറ്റിധരിപ്പിക്കരുത്:അഡ്വ.സൈബി ജോസ് കിടങ്ങൂരായിരുന്നു കേസില്‍ ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായി നേരത്തെ സ്‌റ്റേ നേടിയെടുത്തത്. എന്നാല്‍ തെറ്റായ വിവരം നൽകി കോടതിയെ തെറ്റിധരിപ്പിച്ചത് ഗൗരവതരമെന്ന് ജസ്‌റ്റിസ് കെ.ബാബു പറഞ്ഞു. വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇതില്‍ ഉണ്ണി മുകുന്ദന്‍റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്നും വ്യക്തമാക്കി. തുടര്‍ന്ന് മറുപടി സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നടന് നിർദേശവും നൽകി.

'സ്‌റ്റേ' നേടിയ സത്യവാങ്‌മൂലം: കേസ് പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയെന്ന് വ്യക്തമാക്കി സൈബി ജോസ് നൽകിയ രേഖ വ്യാജമെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ താൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് ഹൈക്കോടതി 2021ൽ കേസ് നടപടികൾക്ക് അനുവദിച്ച സ്‌റ്റേ നീക്കിയത്. അതേസമയം പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന സത്യവാങ്‌മൂലത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു 2021ല്‍ കേസിന്‍റെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നത്.

അതേസമയം നടന് വേണ്ടി ഇന്ന് അഭിഭാഷകനായ അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതിയിൽ ഹാജരായിരുന്നില്ല. പകരം ഹാജരായത് ജൂനിയർ അഭിഭാഷകയാണ്. വിധി അനുകൂലമാക്കി നല്‍കാമെന്നറിയിച്ച് ജഡ്‌ജിമാർക്കെന്ന പേരിൽ കക്ഷികളില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന പ്രതിയാണ് അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ.

ABOUT THE AUTHOR

...view details