എറണാകുളം:റോബോട്ടിക്‌സില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന അസിമോവ് റോബോട്ടിക്‌സ് എന്ന സംരംഭത്തിന് ഫെഡറൽ ബാങ്ക് വായ്‌പ അനുവദിച്ചു. അസിമോവ് വികസിപ്പിച്ച സായ റോബോട്ട് എന്ന റോബൊട്ട് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനില്‍ നിന്നും വായ്‌പ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഏറ്റുവാങ്ങി. ആരോഗ്യം, റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ നിരവധി ദൈനംദിന ജോലികള്‍ ചെയ്യാന്‍ കഴിവുള്ള 'സായബോട്ട് ' തന്‍റെ പ്രവർത്തന മികവ് പ്രദർശിപ്പിച്ചു.
സാരിയില്‍ സുന്ദരിയായി ബാങ്ക് വായ്പ സ്വീകരിക്കാനെത്തിയ അതിഥി, ചരിത്രം രചിച്ച് ഫെഡറല്‍ ബാങ്ക് - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത
റോബോട്ടിക്‌സില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന അസിമോവ് റോബോട്ടിക്‌സ് എന്ന സംരംഭത്തിന് ഫെഡറൽ ബാങ്ക് വായ്‌പ അനുവദിച്ചു.
നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള നവീന ആശയങ്ങള്‍ അവതരിപ്പിക്കുന്ന സംരംഭങ്ങൾക്കാണ് ആദ്യ ഘട്ടത്തില്‍ സഹായം നൽകുന്നത്. സാമൂഹിക പ്രതിബദ്ധതയും മികച്ച ഡിജിറ്റല്‍ ശേഷികളുമുള്ള ഒരു സ്ഥാപനം എന്ന നിലയില്‍ ഫെഡറല്‍ ബാങ്ക് പുതിയ സംരംഭകരെ അവരുടെ ഏറ്റവും മികച്ച ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വലിയ പിന്തുണയാണ് നല്‍കി വരുന്നത്. ഇതിന്റെ അന്തിമഫലം സമൂഹത്തിനാകെ ലഭിക്കുകയും ചെയ്യുന്നു.
നിരവധി സംരംഭങ്ങളെ ബാങ്ക് ഇങ്ങനെ പിന്തുണച്ചിട്ടുണ്ടന്ന് ബാങ്കിൻ്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും സോണല്‍ മേധാവിയുമായ കുര്യാക്കോസ് കോണില്‍, ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി, അസിമോവ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു