ബിഷപ്പ് ഫ്രാങ്കോക്കെതിരെ മൊഴി നൽകിയ സിസ്റ്റർ ലിസി കുര്യനെ വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന ആരോപണം നിഷേധിച്ച് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസസമൂഹം (എഫ്സിസി). ബിഷപ്പിനെതിരെ സിസ്റ്റർ മൊഴി നൽകിയത് സന്യാസ സമൂഹത്തിന്‍റെ അറിവോടെയല്ല സിസ്റ്റർ ലിസി കുര്യൻ ബിഷപ്പിനെതിരെ മൊഴി നൽകിയതെന്ന് എഫ്സിസി അധികൃതർ പറഞ്ഞു.
സിസ്റ്റർ ലിസി കുര്യനെ വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന ആരോപണം നിഷേധിച്ച് എഫ്സിസി - convent
ബിഷപ്പ് ഫ്രാങ്കോക്കെതിരെ മൊഴി നൽകിയതിനാൽ തടങ്കലിൽ പാർപ്പിച്ചെന്ന ആരോപണമാണ് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസസമൂഹം നിഷേധിച്ചത്.
സിസ്റ്ററും കുടുംബാംഗങ്ങളും സന്യാസ സമൂഹത്തിലെ അധികാരികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും, സിസ്റ്റർ ലിസി കുര്യൻ സന്യാസ സമൂഹത്തിന്‍റെ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനാലാണ് സ്ഥലം മാറ്റിയതെന്നുമാണ് എഫ്സിസിയുടെ വിശദീകരണം. ജനുവരി 25ന് സ്ഥലംമാറ്റ ഉത്തരവ് നൽകിയ ശേഷം മാത്രമാണ് സിസ്റ്റർ ഫ്രാങ്കോ കേസിൽ മൊഴി നൽകിയതായി സഭാ നേതൃത്വം അറിയുന്നത്.
സിസ്റ്റർ ലൂസി പന്ത്രണ്ട് വർഷമായി മൂവാറ്റുപുഴയിലെ അതിഥി മന്ദിരത്തിൽ അനധികൃതമായി താമസിക്കുകയാണെന്നും വിജയവാഡ പ്രൊവിൻഷ്യൽ സുപ്പീരിയറുടെ പ്രസ്താവനയിൽ പറയുന്നുണ്ട്. ഫെബ്രുവരി 12ന് പുതിയ കോൺവെന്‍റിൽ ചുമതലയേറ്റ് മൂന്നു ദിവസത്തിന് ശേഷം അമ്മയുടെ ചികിൽസക്കെന്ന പേരിലാണ് ഇവർ നാട്ടിലെത്തിയത്. ഇതിന് ശേഷം സിസ്റ്ററും ബന്ധുക്കളും മൂവാറ്റു പുഴയിലെ ഗസ്റ്റ് ഹൗസിലെത്തി ബഹളം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് ഇവർ വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന് പരാതി നൽകിയതും പൊലീസ് അവരെ ഇവിടെ നിന്ന് കൊണ്ടുപോകുന്നതും. അതേസമയം സിസ്റ്ററിനെ ആരും വീട്ടുതടങ്കലിൽ പാർപ്പിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങളെല്ലാം നൽകിയിട്ടുണ്ടെന്നുമാണ് എഫ്സിസി നേതൃത്വം അവകാശപ്പെടുന്നത്.