കേരളം

kerala

ETV Bharat / state

അങ്കമാലിയിൽ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാതശിശുവിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി - പിതാവിന്‍റ ക്രൂരത

ശസ്‌ത്രക്രിയ കഴിഞ്ഞ് പന്ത്രണ്ട് മണിക്കൂർ പിന്നിടുമ്പോൾ കുഞ്ഞ് കരയുന്നുണ്ടെന്നും ജീവിതത്തിലേക്ക് തിരിച്ച് വരാൻ സാധ്യതയേറെയാണെന്നും ഡോക്‌ടർമാർ വിലയിരുത്തി. ശസ്‌ത്രക്രിയക്ക് ശേഷമുള്ള 48 മണിക്കൂർ നിർണായകമാണ്

angamaly child attack  newborn health  angamaly crime  Father's cruelty  അങ്കമാലി  പിതാവിന്‍റ ക്രൂരത  നവജാതശിശുവിന്‍റെ ആരോഗ്യ നില
അങ്കമാലിയിൽ പിതാവിന്‍റ ക്രൂരത; നവജാതശിശുവിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

By

Published : Jun 23, 2020, 8:41 AM IST

Updated : Jun 23, 2020, 10:57 AM IST

എറണാകുളം: അങ്കമാലിയിൽ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവിന്‍റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി. കുഞ്ഞ് കണ്ണുകൾ തുറന്നതായും കൈകാലുകൾ ചലിപ്പിച്ചതായും ഡോക്‌ടർമാർ പറഞ്ഞു. കുഞ്ഞിന്‍റെ തലച്ചോറിലെ രക്തസ്രാവം നീക്കം ചെയ്യുന്നതിനുള്ള രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്‌ത്രക്രിയക്ക് ശേഷമുള്ള 48 മണിക്കൂർ നിർണായകമാണ്. പന്ത്രണ്ട് മണിക്കൂർ പിന്നിടുമ്പോൾ കുഞ്ഞ് കരയുന്നുണ്ടെന്നും ജീവിതത്തിലേക്ക് തിരിച്ച് വരാൻ സാധ്യതയേറെയാണെന്നും ഡോക്‌ടർമാർ വിലയിരുത്തി. തലച്ചോറിലെ രക്തസമ്മർദ്ദം ഉയരാതിരിക്കാനുള്ള മരുന്നുകൾ ഉൾപ്പെടെയാണ് ഇപ്പോൾ നൽകുന്നത്. കുഞ്ഞ് കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. കുഞ്ഞിന് വിദഗ്‌ധ ചികിത്സ ഉറപ്പാക്കുന്നതിനുള്ള ഇടപെടൽ നടത്തിയ സംസ്ഥാന ശിശുക്ഷേ സമിതി ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നു.

Last Updated : Jun 23, 2020, 10:57 AM IST

ABOUT THE AUTHOR

...view details