എറണാകുളം: ഉദയ൦പേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് കൊല്ലപ്പെട്ടത്. സന്തോഷിന്‍റെ അച്ഛൻ മണിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ(ജൂലൈ 2) രാത്രിയാണ് സംഭവം.
മര്‍ദനം സഹിക്കാൻ വയ്യ, അച്ഛൻ മകനെ വെട്ടിക്കൊന്നു; സംഭവം കേരളത്തില്‍!
എറണാകുളം സ്വദേശി സന്തോഷാണ് കൊല്ലട്ടെത്. പ്രതി മണിയൻ കസ്റ്റഡിയില്‍
എറണാകുളത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു
മകന്‍റെ മർദന൦ കാരണമാണ് കൊലപ്പെടുത്തിയതെന്ന് അച്ഛൻ പൊലീസിന് മൊഴി നൽകി. അച്ഛനും മകനും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മദ്യപിച്ച് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Also Read: കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ചു