കേരളം

kerala

ETV Bharat / state

'പ്രണയം നടിച്ച് മകളെ നിർബന്ധിത മതപരിവർത്തനം നടത്തി'; ഹേബിയസ് കോർപ്പസ് ഫയൽ ചെയ്‌ത് പിതാവ് - habeas corpus

തിരുവല്ല സ്വദേശിയായ പിതാവാണ്, മകളെ കണ്ണൂരുകാരനായ മുസ്‌ലിം യുവാവ് തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയത്

ഹേബിയസ് കോർപ്പസ്  കേരള ഹൈക്കോടതി  മതപരിവർത്തനം എന്ന് ആരോപണം  കേരളത്തിൽ മതപരിവർത്തനം  പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയെന്ന് പരാതി  ലൗ ജിഹാദ്  love jihad  Father filed habeas corpus  habeas corpus  conversion of daughter
ഹേബിയസ് കോർപ്പസ് കേരള ഹൈക്കോടതി

By

Published : Jun 16, 2023, 10:51 PM IST

എറണാകുളം: പ്രണയം നടിച്ച് മകളെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണവുമായി പിതാവ് രംഗത്ത്. തിരുവല്ല സ്വദേശിയായ പിതാവാണ് കണ്ണൂരുകാരനായ മുസ്‌ലിം യുവാവ് മകളെ തട്ടിക്കൊണ്ടുപോയെന്നും മതപരിവർത്തനം നടത്തി വിവാഹം കഴിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്‌തത്.

പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതി പൊലീസിന്‍റെ റിപ്പോർട്ട് തേടി. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി കോടതി അടുത്ത ആഴ്‌ച വീണ്ടും പരിഗണിക്കും. അതേസമയം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി നൽകിയെങ്കിലും അതിൽ പൊലീസ് നടപടി എടുത്തില്ലെന്നും പിതാവ് ആരോപിച്ചു.

ജൂൺ എട്ടിനാണ് ചെന്നൈയിൽ പഠിക്കുന്ന തിരുവല്ല സ്വദേശിയായ ക്രിസ്‌ത്യൻ മതത്തിൽപ്പെട്ട പെണ്‍കുട്ടിയെ കാണാതായത്. സാധാരണയായി ദിവസം രണ്ടും മൂന്നും തവണ വീട്ടിലേക്ക് വിളിക്കുന്ന പെൺകുട്ടിയെ സംബന്ധിച്ച് വിവരമില്ലാതായാതോടെയാണ് പിതാവ് ഹോസ്റ്റലിൽ അന്വേഷണം നടത്തിയത്.

എന്നാൽ, പെണ്‍കുട്ടി എട്ടാം തിയതി തന്നെ ഹോസ്റ്റലിൽ നിന്ന് പോയെന്നായിരുന്നു അവർ പതാവിനെ അറിയിച്ചത്. എട്ടാം തിയതി രാത്രി 7.45നാണ് പെൺകുട്ടി അവസാനമായി വീട്ടുകാരെ ബന്ധപ്പെട്ടത്. ഒൻപതാം തിയതി ഫഹദ് എന്ന കോളർ ഐഡിയിൽ നിന്നും വീട്ടുകാർക്ക് ഒരു ഓഡിയോ സന്ദേശവും ലഭിച്ചു.

പൊലീസ് നടപടി എടുത്തില്ലെന്ന് ആരോപണം : ഈ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് 'ലൗ ജിഹാദ്' എന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് കാട്ടി പത്തനംതിട്ട എസ്‌പി ,തിരുവല്ല ഡിവൈഎസ്‌പി എന്നിവർക്ക് പിതാവ് പരാതി നൽകി. എന്നാൽ സംഭവത്തിൽ മൊഴി പോലും രേഖപ്പെടുത്താതെ ഡിവൈഎസ്‌പി അടക്കമുള്ളവർ മൗനം പാലിക്കുകയായിരുന്നുവെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

തുടർന്നാണ് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് സമർപ്പിച്ചത്. പെൺകുട്ടിയെ ഫഹദ് എന്ന യുവാവ് കണ്ണൂരിൽ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണെന്നും, മത പരിവർത്തനം നടത്തി വിവാഹം കഴിക്കാൻ ശ്രമിച്ചെന്നുമാണ് ഹർജിക്കാരന്‍റെ ആരോപണം.

കേരള സ്റ്റോറിയും ലൗ ജിഹാദും : അടുത്തിടെ 'കേരള സ്റ്റേറി എന്ന ചിത്രം' പ്രദർശനത്തിനെത്തിയതോടെയാണ് 'ലൗ ജിഹാദ്‌' വീണ്ടും രാജ്യമൊട്ടാകെ ചർച്ചയായത്. കേരളത്തിൽ നിന്നുള്ള 32,000 ഹിന്ദു, ക്രിസ്‌ത്യന്‍ സ്‌ത്രീകളെ മുസ്‌ലിം വിഭാഗത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നും ഇതിന് ശേഷം ഇവരെ തീവ്രവാദ സംഘടനയായ ഐഎസിൽ ചേർത്തെന്നുമായിരുന്നു ചിത്രം ആരോപിച്ചിരുന്നത്.

എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ഇന്ത്യയിൽ 'ലൗ ജിഹാദ്' ഇല്ലെന്ന രേഖകൾ നൽകുമ്പോൾ തെറ്റായ അജണ്ട പ്രചരിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ മതവിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് ആക്ഷേപിച്ച് പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. പശ്ചിമ ബംഗാൾ, തമിഴ്‌നാട് സർക്കാരുകൾ ചിത്രത്തിന് പ്രദർശന വിലക്കും ഏർപ്പെടുത്തിയിരുന്നു.

ALSO READ :'കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെങ്കിൽ തടയേണ്ടത് കേരള സർക്കാർ': ദി കേരള സ്‌റ്റോറി വിഷയത്തിൽ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ABOUT THE AUTHOR

...view details