എറണാകുളം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനമാണ് ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പെന്ന് സർക്കാർ. പ്രധാന സൂത്രധാരൻ മുസ്ലിംലീഗ് എംഎൽഎ എം സി ഖമറുദീൻ ആണന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രാഷ്ട്രീയ സ്വാധീനവും വിശ്വാസ്യതയും തട്ടിപ്പിനായി ഉപയോഗിച്ചു. കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ ഖമറുദീന് അറിയാമായിരുന്നുവെന്ന് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. 2016 മുതൽ നഷ്ടത്തിലായിരുന്ന കമ്പനി ലാഭത്തിലാണന്ന് തെറ്റിദ്ധരിപ്പിച്ച് നിക്ഷേപകരിൽ നിന്ന് കോടികൾ സ്വീകരിച്ചുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
എം.സി ഖമറുദ്ദീന്‍ മുഖ്യസൂത്രധാരനെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ - fashion gold jewelery scam
എല്ലാ സ്ഥാപനങ്ങളിലുമായി ഖമറുദീൻ എംഎൽഎക്ക് 33 ലക്ഷം ഓഹരിയുണ്ടെന്നും ചെയർമാൻ എന്ന നിലയിൽ ഒരു ലക്ഷം പ്രതിമാസ ശമ്പളം പറ്റിയിരുന്നുവെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
![എം.സി ഖമറുദ്ദീന്‍ മുഖ്യസൂത്രധാരനെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനമാണ് ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് സർക്കാർ ഹൈക്കോടതിയിൽ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു fashion gold jewelery scam fashion gold jewelery scam similar to popular finance scam fashion gold jewelery scam popular finance scam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9510952-364-9510952-1605087276182.jpg)
ഖമറുദീനാണ് ഏറ്റവും കൂടിയ ഓഹരി പങ്കാളി. എല്ലാ സ്ഥാപനങ്ങളിലുമായി ഖമറുദീൻ 33 ലക്ഷം ഓഹരിയുണ്ട്. ചെയർമാൻ എന്ന നിലയിൽ ഒരു ലക്ഷം പ്രതിമാസ ശമ്പളം പറ്റിയിരുന്നു. കാസർകോട്, കണ്ണുർ ജില്ലകളിലായി 81 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 13.3 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. നിരവധി പരാതികളിൽ ഇനിയും കേസെടുക്കാനുണ്ട്. കമ്പനിയുടെ ആസ്‌തികളിൽ തിരിമറി നടത്തിയിട്ടുണ്ട്.
നിക്ഷേപക തട്ടിപ്പ് വഞ്ചനാ കുറ്റമാണ്. സിവിൽ തർക്കമല്ല. അന്വേഷണം പ്രരംഭ ഘട്ടത്തിലാണ്. മറ്റു ഡയറക്ടർമാർക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിന് അനുസരിച്ച് കേസെടുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സി ഖമറുദീൻ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാനായി നീക്കി.