കേരളം

kerala

ETV Bharat / state

കാട്ടാനശല്യം രൂക്ഷമായതോടെ കൃഷി നശിപ്പിച്ച് കർഷകൻ പ്രതിഷേധിച്ചു - wild elephant intensified

കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി തണ്ട് ഭാഗത്ത് ചെമ്പിൽ സജി എന്ന കർഷകനാണ് തന്‍റെ നൂറുകണക്കിന് കുലച്ച വാഴകൾ വെട്ടിക്കളഞ്ഞു കൊണ്ട് പ്രതിഷേധവുമായി രംഗത്തു വന്നത്.

എറണാകുളം  കർഷകൻ സ്വയം കൃഷി നശിപ്പിച്ച് പ്രതിഷേധിച്ചു  കുട്ടമ്പുഴ പഞ്ചായത്ത്  കാട്ടാനശല്യം  farmer protested  wild elephant intensified  destroying crops
കാട്ടാനശല്യം രൂക്ഷമായതോടെ കൃഷി നശിപ്പിച്ച് കർഷകൻ പ്രതിഷേധിച്ചു

By

Published : Sep 25, 2020, 7:10 AM IST

Updated : Sep 25, 2020, 8:16 AM IST

എറണാകുളം: കാട്ടാനശല്യം കൊണ്ട് വിളനാശം തുടർച്ചയായതോടെ കർഷകൻ സ്വയം കൃഷി നശിപ്പിച്ച് പ്രതിഷേധിച്ചു. പൂയംകൂട്ടിയിലെ നൂറുകണക്കിന് കർഷകരാണ് കാട്ടാന ശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്. കാട്ടാനക്കൂട്ടം തുടർച്ചയായി കൃഷിയിടത്തിലിറങ്ങി വൻ നാശനഷ്ടം ഉണ്ടാക്കുന്നതിൽ മനംനൊന്ത് വനം വകുപ്പിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് കർഷകൻ നടത്തിയത്. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി തണ്ട് ഭാഗത്ത് ചെമ്പിൽ സജി എന്ന കർഷകനാണ് തന്‍റെ നൂറുകണക്കിന് കുലച്ച വാഴകൾ വെട്ടിക്കളഞ്ഞു കൊണ്ട് പ്രതിഷേധവുമായി രംഗത്തു വന്നത്.

കാട്ടാനശല്യം രൂക്ഷമായതോടെ കൃഷി നശിപ്പിച്ച് കർഷകൻ പ്രതിഷേധിച്ചു

സജി സ്വന്തമായുള്ള മൂന്നേക്കർ സ്ഥലത്ത് വാഴ കൂടാതെ കശുമാവ്, കപ്പ എന്നിവയായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയും കാട്ടാനക്കൂട്ടം സജിയുടെ കൃഷിയിടത്തിൽ എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ സജിക്കുള്ള ദുഃഖവും ഒപ്പം വനം വകുപ്പിനോടുള്ള പ്രതിഷേധവും പ്രകടിപിച്ചത് വ്യത്യസ്ത പ്രതികരണമായി. വനാതിർത്തികളിൽ പൈനാപ്പിൾ, വാഴ, തെങ്ങ്, കപ്പ എന്നിവ കൃഷി ചെയ്താൽ ആനകളെ കൂടുതലായി ആകർഷിക്കാൻ കാരണമാകുമെന്നാണ് വനം വകുപ്പിന്‍റെ വാദം. തന്‍റെ പ്രതിഷേധത്തിലൂടെ കാട്ടാനശല്യത്തിൽ നിന്ന് കർഷകരെയും അവർ കഷ്ടപ്പെട്ടുണ്ടാക്കിയ വിളകളെയും സംരക്ഷിക്കുവാൻ വനംവകുപ്പിന്‍റെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സജി എന്ന കർഷകൻ.

Last Updated : Sep 25, 2020, 8:16 AM IST

ABOUT THE AUTHOR

...view details