എറണാകുളം: കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി (Family Of Four Was Found Dead). എറണാകുളം കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ (32), മക്കളായ ഏദൻ (7), ആരോൺ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് സംശയിക്കുന്നത്. വിദേശത്തായിരുന്ന ശില്‍പ ആഴ്‌ചകൾക്ക് മുമ്പായിരുന്നു നാട്ടിൽ തിരിച്ചെത്തിയത്.
Family Found Dead Kadamakkudy കടമക്കുടിയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി - മരിച്ച നിലയിൽ കണ്ടെത്തി
family of four was found dead : സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് സംശയിക്കുന്നത്. വിദേശത്തായിരുന്ന ശില്‍പ ആഴ്‌ചകൾക്ക് മുമ്പായിരുന്നു നാട്ടിൽ തിരിച്ചെത്തിയത്.
Family Of Four Was Found Dead
Published : Sep 12, 2023, 10:38 AM IST
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ തുടർനടപടികൾക്കായി പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണൽ 0495 2760000, ദിശ 1056.