എറണാകുളം:ഇലന്തൂർ നരബലിക്കേസിൽ പ്രതി ഷാഫിയുടെ ചാറ്റുകൾ വീണ്ടെടുത്ത് അന്വേഷണ സംഘം. ഷാഫിയുടെ ശ്രീദേവിയെന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലെ 2019 മുതലുള്ള ചാറ്റുകളാണ് സംഘം വീണ്ടെടുത്തത്. നൂറിലേറെ പേജുകളിലെ സംഭാഷണങ്ങൾ വിശദമായി പരിശോധിക്കും.
ഷാഫിയുടെ വ്യാജ എഫ് ബി അക്കൗണ്ട് വീണ്ടെടുത്തു - ഷാഫിയുടെ ചാറ്റുകൾ വീണ്ടെടുത്ത് അന്വേഷണ സംഘം
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലെ 2019 മുതലുള്ള ചാറ്റുകളാണ് സംഘം വീണ്ടെടുത്തത്
ഇലന്തൂർ നരബലി: പ്രതി ഷാഫിയുടെ ചാറ്റുകൾ വീണ്ടെടുത്തു
മൂന്ന് ജില്ലകളിലെ സ്ത്രീകളുടെ തിരോധാന കേസുകളും സംഘം അന്വേഷിക്കും. പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഇതുവരെ തെളിയിക്കപ്പെടാത്ത കേസുകളാണ് പരിശോധിക്കുക. നരബലിക്കേസ് അന്വേഷണത്തിന് പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ എഡിജിപി നിർദേശിച്ചിട്ടുണ്ട്. കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
Last Updated : Oct 13, 2022, 3:57 PM IST