വ്യാജ രേഖ കേസ്: ഫാദര്‍ ടോണി കല്ലൂക്കാരന്‍റെ ജാമ്യാപേക്ഷ മാറ്റി - fake document case
ഹർജി പരിഗണിക്കുന്നത് വരെ വൈദികനെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
വ്യാജ രേഖ കേസ്: ഫാദര്‍ ടോണി കലൂക്കാരന്‍റെ മുൻകൂർ ജാമ്യാപേക്ഷ 28ന് പരിഗണിക്കും
കൊച്ചി: സിറോ മലബാര്‍ സഭ വ്യാജരേഖ കേസിൽ ഫാദർ ടോണി കല്ലൂക്കാരന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിയെട്ടിലേക്ക് മാറ്റി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ഹർജി പരിഗണിക്കുന്നത് വരെ വൈദികനെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ചുവെന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വ്യാജരേഖ കേസില്‍ ഫാദര്‍ ടോണി കല്ലൂക്കാരന്‍ നാലാം പ്രതിയാണ്.