കേരളം

kerala

ETV Bharat / state

'വ്യാജ ചെമ്പോല നിർമിച്ചത് സി.പിഎമ്മിന് വേണ്ടി'; ആരോപണവുമായി കെ സുരേന്ദ്രന്‍ - K Surendran

മോൻസണ്‍ മാവുങ്കലും സി.പി.എം പ്രവർത്തകരും ചേർന്നാണ് വ്യാജ ചെമ്പോല നിർമിച്ചതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാജ ചെമ്പോല  ചെമ്പോല  സി.പിഎം  കെ സുരേന്ദ്രന്‍  Fake chembola  chembola  CPM  K Surendran  K Surendran raised the allegation
'വ്യാജ ചെമ്പോല നിർമിച്ചത് സി.പിഎമ്മിന് വേണ്ടി'; ആരോപണവുമായി കെ സുരേന്ദ്രന്‍

By

Published : Oct 11, 2021, 3:35 PM IST

Updated : Oct 11, 2021, 5:03 PM IST

എറണാകുളം :വ്യാജ ചെമ്പോല നിർമിച്ചത് സി.പിഎമ്മിന് വേണ്ടിയെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. മോൻസണ്‍ മാവുങ്കലും സി.പി.എം പ്രവർത്തകരും ചേർന്നാണ് വ്യാജ ചെമ്പോല നിർമിച്ചത്. അവർ തന്നെയാണ് സ്വപ്‌നയുടെ ശബ്‌ദരേഖയും പുറത്ത് വിട്ടത്.

വ്യാജ ചെമ്പോല നിർമിച്ചത് സി.പിഎമ്മിന് വേണ്ടിയെന്ന ആരോപണവുമായി കെ സുരേന്ദ്രൻ.

പിണറായി വിജയൻ എല്ലാ ജില്ലകളിലും നടത്തിയ പ്രസംഗത്തിലെ പ്രധാന വിഷയം തന്നെ ചെമ്പോലയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:നടന്‍ നെടുമുടി വേണു അന്തരിച്ചു; വിടവാങ്ങിയത് പാടിയും പറഞ്ഞും അഭിനയം അനായാസമാക്കിയ അതുല്യ കലാകാരൻ

ശബരിമലയുടെ യഥാർഥ അവകാശികൾ വേറെയാണന്ന ശകതമായ വാദമാണ് ഉന്നയിച്ചത്. വ്യാജ ചെമ്പോല ഉപയോഗിച്ചാണ് ശബരിമലയെ തകർക്കാൻ ശ്രമിച്ചത്. നിയമസഭയിൽ കളളം പറഞ്ഞത് കൊണ്ട് കാര്യമില്ല.

ബി.ജെ.പിയ്ക്കെ‌തിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്, അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Oct 11, 2021, 5:03 PM IST

ABOUT THE AUTHOR

...view details