കൊച്ചി:സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൊച്ചിയിൽ ആശങ്കയേറുന്നു. ഇന്നലെ മാത്രം കൊച്ചിയിൽ സമ്പർക്കത്തിലൂടെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ എസ് സുഹാസ് കൊച്ചി കോർപറേഷനിലെ 43, 44, 46, 55, 56 ഡിവിഷനുകൾ കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു.
കൊച്ചിയിൽ അതീവ ജാഗ്രത; കൊച്ചി കോർപറേഷനിൽ കൂടുതൽ കണ്ടെയിൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു - more containment of Kochi Corporation
കൊച്ചി കോർപറേഷനിലെ 43, 44, 46, 55, 56 ഡിവിഷനുകളാണ് കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്
കൊച്ചിയിൽ അതീവ ജാഗ്രത
കണ്ടെയിൻമെന്‍റ് സോണുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പരിശോധനകൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. അതേസമയം എറണാകുളം മാർക്കറ്റിൽ നിന്നും ശേഖരിച്ച 66 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി.
Last Updated : Jul 5, 2020, 11:44 AM IST