എറണാകുളം: കോതമംഗലത്തെ പോത്താനിക്കാട് സ്വദേശിനിയായ വീട്ടമ്മ പരീക്ഷണാർത്ഥം നടത്തിയ കരനെൽ കൃഷിയുടെ വിളവെടുപ്പ് നടന്നു. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ മേൽനോട്ടത്തിലാണ് വീട്ടമ്മയായ സരസമ്മ സുധാകരൻ പാട്ടത്തിനെടുത്ത അരയേക്കർ സ്ഥലത്ത് കരനെൽ കൃഷി പരീക്ഷിച്ചത്. സ്ഥിരമായി പാട്ടത്തിന് സ്ഥലമെടുത്ത് വിവിധ കൃഷികൾ നടത്തുന്ന സരസമ്മ ആദ്യമായാണ് കരനെൽ കൃഷി പരീക്ഷിക്കുന്നത്.
വീട്ടമ്മ പരീക്ഷണാർത്ഥം നടത്തിയ കരനെൽ കൃഷിയില്‍ നൂറുമേനി വിജയം - experimental agriculture
കോതമംഗലം സ്വദേശിയായ സരസമ്മ സുധാകരൻ പാട്ടത്തിനെടുത്ത അരയേക്കർ സ്ഥലത്താണ് കരനെൽ കൃഷി പരീക്ഷിച്ചത്.
![വീട്ടമ്മ പരീക്ഷണാർത്ഥം നടത്തിയ കരനെൽ കൃഷിയില്‍ നൂറുമേനി വിജയം കരനെൽ കൃഷി കോതമംഗലം കരനെൽ കൃഷി പോത്താനിക്കാട് കൃഷിഭവന്‍ സരസമ്മ സുധാകരൻ experimental agriculture kothamangalam sarasamma](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5714198-thumbnail-3x2-kotha.jpg)
വീട്ടമ്മ പരീക്ഷണാർത്ഥം നടത്തിയ കരനെൽ കൃഷിയില്‍ നൂറുമേനി വിജയം
വീട്ടമ്മ പരീക്ഷണാർത്ഥം നടത്തിയ കരനെൽ കൃഷിയില്‍ നൂറുമേനി വിജയം
ശ്രേയസ് എന്ന നെല്ലിനമാണ് വിതച്ചത്. ആദ്യ പരീക്ഷണം വിജയമായതോടെ കൂടുതൽ സ്ഥലത്ത് കരനെൽ കൃഷി വ്യാപിപ്പിക്കാനാണ് സരസമ്മയുടെ തീരുമാനം. കരനെൽ കൃഷിയുടെ വിളവെടുപ്പ് പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി എബ്രഹാം ഉദ്ഘാടനം ചെയ്‌തു. ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.