എറണാകുളം:നിയമം ലംഘിച്ച് സ്ത്രീകളെ കൊണ്ട് മദ്യം വിളമ്പിച്ച സംഭവത്തില്‍ കൊച്ചിയിലെ ബാര്‍ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തു. കൊച്ചി എം.ജി.റോഡിലെ ഹാർബർ വ്യൂ ഹോട്ടലിനെതിരെയാണ് കേസെടുത്തത്. വിദേശമദ്യ നിയമം ലംഘിച്ചതിനും, സ്റ്റോക്ക് രജിസ്റ്ററിൽ ക്രമക്കേട് കണ്ടെത്തിയതിനുമാണ് എക്‌സൈസ് കേസെടുത്തത്.
മദ്യം വിളമ്പാനും ഡാൻസിനും വിദേശ വനിതകള്‍; കൊച്ചിയിലെ ഹോട്ടലിനെതിരെ കേസെടുത്തു - അബ്കാരി നിയമ ലംഘനങ്ങള്‍
അബ്കാരി നിയമം ലംഘിച്ചതിന് കൊച്ചി എം.ജി.റോഡിലെ ഹാർബർ വ്യൂ ഹോട്ടലിനെതിരെയാണ് എക്‌സൈസ് കേസെടുത്തത്.
![മദ്യം വിളമ്പാനും ഡാൻസിനും വിദേശ വനിതകള്‍; കൊച്ചിയിലെ ഹോട്ടലിനെതിരെ കേസെടുത്തു cabaret dance and women being appointed to serve liquor in a bar in kochin case against harbor view hotel in kochin abkari act violation by bar സ്ത്രീകളെ മദ്യം വിളമ്പിച്ചതിന് കൊച്ചിയിലെ ഹാര്‍ബര്‍വ്യൂ ഹോട്ടലിനെതിരെ കേസ് അബ്കാരി നിയമ ലംഘനങ്ങള്‍ കേരളത്തിലെ ബാറില്‍ കാബറ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14736725-thumbnail-3x2-bs.jpg)
ഹോട്ടൽ മാനേജറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യ സത്കാരത്തിന് ഹോട്ടലില്‍ സ്ത്രീകളെ നിയോഗിക്കുകയും, വിദേശ വനിതയുടെ ഡാൻസും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഹാർബർ വ്യൂ ഹോട്ടലിലെ 'ഫ്ലയി ഹൈ' ബാറിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു സ്ത്രീകളെ മദ്യ വിതരണത്തിന് നിയോഗിച്ചത്. മദ്യം വിതരണം ചെയ്യാന്‍ സ്ത്രീകളെ നിയോഗിക്കരുതെന്നാണ് അബ്കാരി നിയമത്തിൽ വ്യക്തമാക്കുന്നത്. സ്ത്രീകൾ മദ്യം വിളമ്പുന്നതിന്‍റേയും ഡാൻസ് ചെയ്യുന്നതിന്‍റേയും ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നതോടെയാണ് എക്സൈസ് അന്വേഷണം ആരംഭിച്ചത്.
ALSO READ:യൂസ്‌ഡ് കാര്‍ ഷോറൂമില്‍ നിന്നും കാര്‍ മോഷണം; പ്രതി പിടിയില്‍