കൊച്ചി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം അബ്ദുൽകലാം ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് നിർവഹിച്ചു.
എറണാകുളത്ത് യോഗദിനം ആചരിച്ചു - കൊച്ചി
എറണാകുളത്ത് യോഗ പരിശീലനത്തിനു വേണ്ടി പ്രത്യേക കേന്ദ്രം തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് ഡോളി കുര്യാക്കോസ്
യോഗ പരിശീലനം കൂടുതൽ പ്രാദേശികമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും എറണാകുളത്ത് യോഗ പരിശീലനത്തിനു വേണ്ടി പ്രത്യേക കേന്ദ്രം തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് ഡോളി കുര്യാക്കോസ് പറഞ്ഞു. സർക്കാർ, സാർക്കാരേതര സ്കൂളുകളിലെ വിദ്യാർഥികൾക്കും പരിശീലനത്തിനായി സൗകര്യമൊരുക്കുമെന്നും അവർ അറിയിച്ചു. ആയുർവേദ ആശുപത്രിയിലെ യോഗ പരിശീലക രശ്മിയുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീണ്ടുനിന്ന യോഗ പ്രദർശനവും ആഘോഷത്തോടനുബന്ധിച്ച് നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ് ഉൾപ്പെടെ നിരവധി പേർ യോഗ ദിനാഘോഷത്തിന് പങ്കെടുത്തു.