എറണാകുളം: ജില്ലയിൽ കൊവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയില്‍. ഇന്ന് 6558 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6466 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 74 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിൽ ആണ്.
കൊവിഡ് വ്യാപനം : എറണാകുളത്ത് സ്ഥിതി അതീവഗുരുതരം - Covid Cases Kerala
ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 6558 പേർക്ക്.
ഈ പഞ്ചായത്തുകൾ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുനമ്പം ഹാർബറും,മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകളും പൂർണമായും അടയ്ക്കും. 82 പഞ്ചായത്തുകളിൽ 74 പഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി.
അതേസമയം, ജില്ലയിലെ വിവിധ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ ഗവണ്‍മെന്‍റ് സ്വകാര്യ ആശുപത്രികളിലായി ആകെ 8,963 കിടക്കകളാണ് നിലവിലുള്ളത്. ഇതിൽ 2,166 എണ്ണം കൊവിഡ് രോഗികൾക്കായി മാറ്റിവച്ചിരിക്കുന്നവയാണ്. ജില്ലയിൽ ഇന്ന് 2732 പേർ രോഗമുക്തി നേടി.