കേരളം

kerala

ETV Bharat / state

സ്വപ്നക്ക് കേരളം വിടാൻ കഴിഞ്ഞത് പ്രതിയുടെ സ്വാധീനത്തിന് തെളിവെന്ന് കസ്റ്റംസ് - ernakulam_

സ്വപ്‌നയുടെ ഉന്നത സ്വാധീനം ചൂണ്ടികാണിച്ചാണ് കസ്റ്റംസ് സ്വപ്നയുടെ ജാമ്യപേക്ഷയെ പ്രധാനമായും എതിർത്തത്. രോഗികളെ പോലും ചെക്ക് പോസ്റ്റിൽ പരിശോധിക്കുമ്പോഴാണ് സ്വപ്ന ഒരു തടസ്സവും കൂടാതെയാണ് ബെംഗളൂരുവില്‍ എത്തിയത്.

സ്വർണക്കടത്ത് കേസ്  സ്വപ്ന  സ്വപ്നക്ക് കേരളം വിടാൻ കഴിഞ്ഞത്  പ്രതിയുടെ സ്വാധീനത്തിന് തെളിവെന്ന് കസ്റ്റംസ്  ernakulam_  swpna bail customs
സ്വപ്നക്ക് കേരളം വിടാൻ കഴിഞ്ഞത് പ്രതിയുടെ സ്വാധീനത്തിന് തെളിവെന്ന് കസ്റ്റംസ്

By

Published : Aug 7, 2020, 2:53 PM IST

എറണാകുളം:കൊവിഡ് സമയത്ത് കർശന പരിശോധനക്കിടയിലും സ്വപ്നക്ക് കേരളം വിടാൻ കഴിഞ്ഞത് പ്രതിയുടെ സ്വാധീനത്തിന് തെളിവെന്ന് കസ്റ്റംസ്. സ്വപ്നാ സുരേഷിന്‍റെ ജാമ്യാപേക്ഷയെ എതിർത്താണ് ഈ കാര്യങ്ങൾ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയെ കസ്റ്റംസ് അറിയിച്ചത്. സ്വപ്‌നയുടെ ഉന്നത സ്വാധീനം ചൂണ്ടികാണിച്ചാണ് കസ്റ്റംസ് സ്വപ്നയുടെ ജാമ്യപേക്ഷയെ പ്രധാനമായും എതിർത്തത്. ചെക്ക് പോസ്റ്റുകളിൽ സ്വന്തം പേരിൽ സ്വപ്ന പാസെടുത്തത് പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളതിനാലാണ്. രോഗികളെ പോലും ചെക്ക് പോസ്റ്റിൽ പരിശോധിക്കുമ്പോഴാണ് സ്വപ്ന ഒരു തടസ്സവും കൂടാതെയാണ് ബെംഗളൂരുവില്‍ എത്തിയത്.

സ്വപ്നയുടെ കുറ്റസമ്മത മൊഴിക്ക് പുറമെ ശക്തമായ തെളിവുകൾ ഉണ്ടെന്നും കസ്റ്റംസിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാം കുമാർ വാദിച്ചു. നയതന്ത്ര ബാഗിൽ സ്വർണമുണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് തിരിച്ചയക്കാൻ സ്വപ്ന ശ്രമിച്ചത്. ജാമ്യത്തിൽ വിട്ടാൽ കോൺസുലേറ്റിലടക്കം സ്വാധീനമുള്ള ഇവർ ഒളിവിൽ പോകാൻ സാധ്യതയുണ്ട്. സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ പ്രതി ശ്രമിക്കുമെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. സ്വപ്ന ബെംഗളുരുവിലേക്ക് പോകുന്ന വേളയിൽ കേരളത്തിൽ നിന്നും കർണ്ണാടകത്തിലേക്ക് പോകുന്നതിന് യാത്രാ വിലക്കുണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന വേളയിൽ സ്വപ്നയ്ക്ക് സർക്കാരിൽ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവിമാണ്. എന്നാൽ നിലവിൽ അവർ ഈ സ്ഥാനത്ത് പ്രവർത്തിക്കുന്നില്ല.

കേന്ദ്ര ഏജൻസിയായ കസ്റ്റംസ് അന്വേഷിക്കുന്ന കേസ് എങ്ങിനെ സ്വാധീനിക്കാൻ കഴിയുമെന്നും സ്വപ്നയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജിയോപോൾ ചോദിച്ചു. കുടുംബ സമേതം ബെംഗളുരുവിലേക്ക് പോകുമ്പോൾ ഭർത്താവിന്‍റെ സുഹൃത്തായ സന്ദീപിനെ വാഹനമോടിക്കാനാണ് കൂടെ കൂട്ടിയതെന്നും പ്രതിഭാഗം കോടതിയിൽ അറിയിച്ചു. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ ഹർജി വിധി പറയാനായി കോടതി പന്ത്രണ്ടാം തീയ്യതിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details