കേരളം

kerala

ETV Bharat / state

ഫ്ലാറ്റിലെ പൈപ്പില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷിച്ചു - ernakulam

അഗ്നിശമന സേനയെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെ രക്ഷപ്പെടുത്തി. കലൂർ കത്രികടവിലെ ഫ്ലാറ്റിലെ പൈപ്പിൽ കുടുങ്ങിയ അഞ്ച് അടിയോളം നീളമുള്ള പാമ്പിന്‍റെ തലയും വാലും മാത്രമായിരുന്നു പുറത്ത് ഉണ്ടായിരുന്നത്

എറണാകുളം  കൊച്ചി  പെരുംപാമ്പ്  പെരുംപാമ്പിനെ രക്ഷപ്പെടുത്തി  ernakulam  snake
ഫ്ലാറ്റിലെ മഴവെള്ള പൈപ്പിൽ കുടുങ്ങിയ പെരുംപാമ്പിനെ രക്ഷപ്പെടുത്തി

By

Published : Jun 13, 2020, 7:24 PM IST

Updated : Jun 13, 2020, 8:02 PM IST

എറണാകുളം:കൊച്ചി നഗര മധ്യത്തിലെത്തിയ പെരുമ്പാമ്പ് ഫ്ലാറ്റിലെ മഴവെള്ള പൈപ്പിൽ കുടുങ്ങി. അഗ്നിശമന സേനയെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെ രക്ഷപ്പെടുത്തി. കലൂർ കത്രികടവിലെ ഫ്ലാറ്റിലെ പൈപ്പിൽ കുടുങ്ങിയ അഞ്ച് അടിയോളം നീളമുള്ള പാമ്പിന്‍റെ തലയും വാലും മാത്രമായിരുന്നു പുറത്ത് ഉണ്ടായിരുന്നത്.

ഫ്ലാറ്റിലെ പൈപ്പില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷിച്ചു

ഫ്ലാറ്റ് അധികൃതർ വനം വകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന് വനം വകുപ്പിന്‍റെ നിർദേശ പ്രകാരം സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. പൈപ്പ് മുറിച്ച് മാറ്റിയാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ വനത്തിൽ വിട്ടു.

Last Updated : Jun 13, 2020, 8:02 PM IST

ABOUT THE AUTHOR

...view details