എറണാകുളം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്‌തുവെന്ന കേസിൽ പ്രതി സുബ്ഹാനി ഹാജ മൊയ്‌തീൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ശിക്ഷ കുറയ്ക്കരുതെന്ന് എൻഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. കേസിൽ ഐപിസി 125, 120 ബി, യുഎപിഎ 20,38,39 വകുപ്പുകൾ നിലനില്‍ക്കും. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് വിധി. തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്‌തീനാണ് കേസിൽ വിചാരണ നേരിട്ട ഏക പ്രതി. ഇന്ത്യയുമായി സഖ്യത്തിലേർപ്പെട്ട ഏഷ്യൻ രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തുവെന്നാരോപിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്‌ത ആദ്യ കേസാണിത്.
ഇസ്ലാമിക് സ്റ്റേറ്റ് കേസ്; സുബ്ഹാനി ഹാജ മൊയ്‌തീൻ കുറ്റക്കാരനെന്ന് കോടതി - Islamic State case Court finds Subhani Haja Moiteen culprit
തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്‌തീനാണ് കേസിൽ വിചാരണ നേരിട്ട ഏക പ്രതി.
ഇസ്ലാമിക് സ്റ്റേറ്റ് കേസ്; സുബ്ഹാനി ഹാജ മൊയ്‌തീൻ കുറ്റക്കാരനെന്ന് കോടതി
രാജ്യത്തിനെതിരെ ഒന്നും ചെയ്‌തിട്ടില്ല. നാല് വർഷമായി ജയിലിൽ കഴിയുകയാണ്. സമാധാനത്തിൽ വിശ്വസിക്കുന്നയാളാണ് താനെന്നും അക്രമത്തിലൂടെ സമാധാനം സാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും പ്രതി പറഞ്ഞു.
Last Updated : Sep 25, 2020, 2:45 PM IST
TAGGED:
Islamic State case