എറണാകുളം:മദ്യലഹരിയിലുണ്ടായ തർക്കത്തിനിടയിൽ സഹോദരനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുകയായിരുന്ന പുന്നോർക്കോട് കണ്ടാരത്തുംകുടിയിൽ പ്രസാദാണ് (39) പിടിയിലായത്.
എറണാകുളത്ത് കൊലക്കേസ് പ്രതി പൊലീസ് പിടിയില്‍ - murder accused arrested news
സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പുന്നോർക്കോട് കണ്ടാരത്തുംകുടിയിൽ പ്രസാദാണ് (39) പിടിയിലായത് സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പുന്നോർക്കോട് കണ്ടാരത്തുംകുടിയിൽ പ്രസാദാണ് (39) പിടിയിലായത്
പ്രതിയുടെ അനുജൻ 38 വയസുള്ള പ്രദീപാണ് കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീട്ടിൽ മദ്യപിച്ചെത്തിയ ഇരുവരും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചു. പരിക്കേറ്റ പ്രദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിങ്കളാഴ്‌ച രാത്രി തർക്കം രൂക്ഷമായതോടെ പ്രദീപ് വീടിന്‍റെ മച്ചിന്‍റെ മുകളിൽകയറി രക്ഷപെടാൻ ശ്രമിച്ചു. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ താഴെവീണ പ്രദീപിന് കാര്യമായ അസ്വസ്ഥതകൾ ഇല്ലാതിരുന്നതിനാല്‍ പ്രാഥമിക ശുശ്രൂഷകൾ മാത്രമാണ് വീട്ടുകാർ നൽകിയത്. അടുത്ത ദിവസം രാവിലെ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് ബന്ധുക്കൾ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.