എറണാകുളം:ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നു. എറണാകുളത്തെ ആറ് വാർഡുകളിലേക്കാണ് തെരെഞ്ഞടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് തെരെഞ്ഞെടുപ്പ്.
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് അത്താണി ടൗണ്‍ 17-ാം വാർഡിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാണ്. 19 വാർഡുകളുള്ള പഞ്ചായത്തിൽ ഒരു യുഡിഎഫ് അംഗം രാജിവെച്ചതോടെയാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്. ജനവിധി അനുകൂലമായാൽ യുഡിഎഫിന് ഭരണം നിലനിർത്താൻ കഴിയും. മറിച്ചാണെങ്കിൽ പഞ്ചായത്ത് ഭരണം ഇടത് മുന്നണിക്ക് ലഭിക്കും.
കൊച്ചി കോര്‍പറേഷനിലെ ഡിവിഷന്‍ 62ലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഈ ഡിവിഷൻ കോൺഗ്രസിൽ നിന്നും കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്തിരുന്നു. ബിജെപി പ്രധിനിധിയുടെ മരണത്തെ തുടർന്ന് നടക്കുന്ന ഉപതെരെഞ്ഞെടുപ്പിൽ സീറ്റ് തിരിച്ച് പിടിക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം.