കേരളം

kerala

ETV Bharat / state

രാജ്യത്ത് ജനസംഖ്യാ അനുപാതത്തിൽ ഏറ്റവും കൂടുതല്‍ പേർക്ക് വാക്സിനേഷന്‍ നല്‍കിയ ജില്ല എറണാകുളം - എറണാകുളം വാക്‌സിനേഷൻ

10 ലക്ഷം ജനങ്ങൾക്ക് എന്ന നിലയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയത് എറണാകുളം ജില്ലയിലാണ്

ernakulam covid  covid surge in kerala  covid kerala  kerala covid  covid in ernakulam  vaccinataion in india  kerala vaccinataion  ernakulam vaccinataion  എറണാകുളം വാക്‌സിനേഷൻ  എറണാകുളം കൊവിഡ്
രാജ്യത്ത് വാക്‌സിനേഷനിൽ ജനസംഖ്യാ അനുപാതത്തിൽ എറണാകുളം മുന്നിൽ

By

Published : May 12, 2021, 8:12 PM IST

എറണാകുളം: ജനസംഖ്യക്ക് ആനുപാതികമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് വാക്സിൻ നൽകിയ ജില്ലയായി എറണാകുളം മാറിയെന്ന് കലക്‌ടർ എസ്.സുഹാസ് അറിയിച്ചു. 10 ലക്ഷം ജനങ്ങൾക്ക് എന്ന നിലയിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയത് എറണാകുളം ജില്ലയിലാണ്. സംസ്ഥാന സർക്കാറിന്‍റെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കലക്‌ടർ പറഞ്ഞു.

രാജ്യത്ത് ജനസംഖ്യാ അനുപാതത്തിൽ ഏറ്റവും കൂടുതല്‍ പേർക്ക് വാക്സിനേഷന്‍ നല്‍കിയത് എറണാകുളത്ത്

Also Read:കേരളത്തിൽ ഇന്ന് 95 കൊവിഡ് മരണം; ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക്

എറണാകുളം ജില്ലയിൽ മാധ്യമ പ്രവർത്തകർക്കായി പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടത്തുമെന്നും കലക്‌ടർ കൂട്ടിച്ചേർത്തു. ബിപിസിഎല്ലിൽ ഒരുങ്ങുന്ന 1000 ഓക്‌സിജൻ കിടക്കകളിൽ 100എണ്ണം അടുത്ത ദിവസം തയാറാകും. 1000 ഓക്‌സിജൻ കിടക്കകൾ കൂടി തയ്യാറായാൽ ജില്ലയിലെ ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരമാകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അമ്പത് ശതമാനത്തിന് മുകളിലുള്ള ജില്ലയിലെ പഞ്ചായത്തുകളിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ട്‌. വരുന്ന രണ്ടാഴ്‌ച കൂടി എറണാകുളം ജില്ലയ്‌ക്ക് നിർണായകമാണെന്നും കലക്‌ടർ അറിയിച്ചു.

ABOUT THE AUTHOR

...view details