കേരളം

kerala

ETV Bharat / state

കുട്ടമ്പുഴയിൽ ഒന്നാംഘട്ട പട്ടയ വിതരണം ആരംഭിച്ചു - കുട്ടമ്പുഴ പഞ്ചായത്ത്

വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ ആന്‍റണി ജോൺ എംഎൽഎ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ernakulam kuttampuzha panchayat news  കുട്ടമ്പുഴയിൽ ഒന്നാംഘട്ട പട്ടയം വിതരണം ആരംഭിച്ചു  കുട്ടമ്പുഴ പഞ്ചായത്ത്  ernakulam kuttampuzha panchayat
കുട്ടമ്പുഴയിൽ ഒന്നാംഘട്ട പട്ടയം വിതരണം ആരംഭിച്ചു

By

Published : Aug 27, 2020, 8:11 PM IST

എറണാകുളം: കുട്ടമ്പുഴ പഞ്ചായത്തിൽ 43 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. ഒന്നാംഘട്ട പട്ടയ വിതരണം വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ ആന്‍റണി ജോൺ എംഎൽഎ ഉദ്ഘാടനം നിര്‍വഹിച്ചു. അവശേഷിക്കുന്ന നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ ലാലു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ജെ ജോസ്, പഞ്ചായത്ത് മെമ്പർമാരായ ജബ്ബാർ പി.പി, സി.പി അബ്ദുൾ കരീം, ബൈജു, തങ്കമ്മ പി.കെ, തഹസിൽദാർമാരായ റെയ്ച്ചൽ.കെ.വർഗീസ്, നാസർ കെ.എം തുടങ്ങിയവർ പങ്കെടുത്തു.

കുട്ടമ്പുഴയിൽ ഒന്നാംഘട്ട പട്ടയം വിതരണം ആരംഭിച്ചു

ABOUT THE AUTHOR

...view details