കേരളം

kerala

ETV Bharat / state

സ്വയം കേസ് വാദിച്ച് സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കൽ; സിസ്റ്റർ മഠത്തിൽ നിന്നൊഴിയണമെന്ന് ഹൈക്കോടതി

ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് അഭിഭാഷകയല്ലാത്ത ഒരു കന്യാസ്ത്രീ സ്വയം കേസ് വാദിക്കുന്നത്. പൊലീസ് സംരക്ഷണം അനുവദിക്കാം, എന്നാൽ മഠത്തിൽ നിന്നൊഴിയണമെന്നാണ് കോടതി നിർദേശം. തന്നെ തെരുവിലേക്ക് വലിച്ചെറിയരുതെന്നും സിവിൽ കോടതിയെ സമീപിക്കാൻ സമയം തരണമെന്നും സിസ്റ്റർ ലൂസി ആവശ്യപ്പെട്ടു.

Ernakulam  Ernakulam news  kerala high court  kerala high court news  high court  high court news  sister lucy kalappurakkal  sister lucy kalappurakkal news  sister lucy kalappurakkal latest news  sister lucy news  sister lucy latest news  lucy kalappurakkal  lucy kalappurakkal latest news  ലൂസി കളപ്പുരയ്ക്കൽ  ലൂസി കളപ്പുരയ്ക്കൽ വാർത്ത  ഹൈക്കോടതി  ഹൈക്കോടതി വാർത്ത  കേരള ഹൈക്കോടതി വാർത്ത  സിസ്റ്റർ ലൂസി കളപ്പുരയ്ക്കല്  സിസ്റ്റർ ലൂസി കളപ്പുരയ്ക്കല് വാർത്ത  സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പുതിയ വാർത്ത
സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ മഠത്തിൽ നിന്നൊഴിയണമെന്ന് ഹൈക്കോടതി

By

Published : Jul 14, 2021, 2:16 PM IST

Updated : Jul 14, 2021, 8:42 PM IST

എറണാകുളം:ഹൈക്കോടതിയിൽ സ്വന്തമായി കേസ് വാദിച്ച് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സിസ്റ്റർ ലൂസി കേസ് വാദിച്ചത്. ഹൈക്കോടതിയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് അഭിഭാഷകയല്ലാത്ത ഒരു കന്യാസ്ത്രീ സ്വയം കേസ് വാദിക്കുന്നത്.

പൊലീസ് സംരക്ഷണം മഠമൊഴിഞ്ഞാൽ

അതേസമയം മഠത്തിൽ കഴിയുമ്പോൾ പൊലീസ് സംരക്ഷണം നൽകാൻ കഴിയില്ലന്നും അതിനാൽ മഠത്തിൽ നിന്നൊഴിയണമെന്നും ഹൈക്കോടതി നിർദേശിച്ചു. കോൺവെന്‍റിൽ നിന്നൊഴിയുകയാണെങ്കിൽ പൊലീസ് സംരക്ഷണം നൽകുമെന്നും കോടതി വ്യക്തമാക്കി. പുറത്താക്കൽ നടപടി ചോദ്യം ചെയ്‌ത് സമർപ്പിച്ച പുനഃപരിശോധന ഹർജി വത്തിക്കാൻ തള്ളിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാവിജയരാഘവന്‍റെ നിരീക്ഷണം.

കോടതിയിൽ കണ്ണുനീരോടെ സിസ്റ്റർ ലൂസി

സ്വയം കേസ് വാദിച്ച് സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കൽ

തന്നെ തെരുവിലേക്ക് വലിച്ചെറിയരുതെന്നും തന്നെപ്പോലെ നിരവധി കന്യാസ്ത്രീകൾ തെരുവിലേക്ക് വലിച്ചെറിയപ്പെടുമെന്നും സിസ്റ്റർ ലൂസി വ്യസനത്തോടെ കോടതിയെ അറിയിച്ചു. എഫ്‌സിസി സന്യാസി മഠത്തിൽ നിന്നും പുറത്താക്കിയതിനെതിരെ സിവിൽ കോടതിയിൽ കേസ് നിലവിലുണ്ട്. ഈ കേസിൽ തീരുമാനമാകുന്നത് വരെ മഠത്തിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും സിസ്റ്റർ ലൂസി കോടതിയിൽ ആവശ്യപ്പെട്ടു. വാദം പൂർത്തിയാക്കി കേസ് വിധി പറയാനായി മാറ്റി.

മഠമൊഴിയില്ലെന്ന് ഉറപ്പിച്ച് സിസ്റ്റർ

അതേസമയം പൊലീസ് സംരക്ഷണം നൽകിയാലും ഇല്ലെങ്കിലും താൻ മഠത്തിൽ നിന്ന് പുറത്ത് പോകില്ലെന്ന് സിസ്റ്റർ ലൂസി മാധ്യമങ്ങളോട് പ്രതികരിച്ചു. മഠത്തിൽ നിന്ന് പുറത്ത് പോയാൽ സംരക്ഷണം നൽകാമെന്നാണ് കോടതി പറയുന്നത്. പുറത്ത് പോകാൻ പറഞ്ഞാൽ താൻ എങ്ങോട്ട് പോകുമെന്ന് അവർ ചോദിച്ചു. തന്‍റെ സന്യാസം തന്നെ തെരുവിൽ വലിച്ചെറിയപ്പെടുന്ന സാഹചര്യമാണുണ്ടാവുക. ഒരു സ്ത്രീയ്‌ക്ക് ഒറ്റയ്ക്ക് ജീവിക്കാനുള്ള എന്ത് സാഹചര്യമാണുള്ളത്. ഇത്തരത്തിൽ സംഭവിച്ചാൽ നീതിക്ക് വേണ്ടി ശബ്‌ദമുയർത്താൻ ഒരു കന്യാസ്ത്രീയെങ്കിലും തയ്യാറാവുമോയെന്നും സിസ്റ്റർ ലൂസി ചോദിച്ചു.

READ MORE:സിസ്റ്റർ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

പീഡനത്തിനിരയായ കന്യാസ്ത്രീയ്‌ക്ക് വേണ്ടി ശബ്‌ദമുയർത്തിയതിനാലാണ് സഭ തനിക്കെതിരെ നടപടിയെടുത്തത്. മഠത്തിൽ നിന്ന് പുറത്ത് പോകണമെന്ന് കോടതി കൂടി പറഞ്ഞാൽ എങ്ങനെയാണ് സന്തോഷത്തോടെ ജീവിക്കുക. ദേശീയ വനിതാ കമ്മിഷൻ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. തനിക്ക് സംരക്ഷണം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നാണ് അറിയിച്ചത്. ആ ധൈര്യത്തിൽ മഠത്തിൽ തന്നെ താമസിക്കും. 40 വർഷമായി മഠത്തിൽ കഴിയുന്ന തന്നോട് ഏത് കോടതിയ്‌ക്കാണ് പുറത്ത് പോകാൻ പറയാൻ കഴിയുകയെന്നും സിസ്റ്റർ ലൂസി ചോദിച്ചു.

Last Updated : Jul 14, 2021, 8:42 PM IST

ABOUT THE AUTHOR

...view details