കാക്കനാട് സെസിന് സമീപം തീപിടുത്തം - തീപിടുത്തം
ഉച്ചക്കായിരുന്നു സംഭവം. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി
തീപിടുത്തം
എറണാകുളം കാക്കനാട് സെസിന് സമീപം വൈദ്യുതി പോസ്റ്റിൽ നിന്ന് തീപടർന്നു. . ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് റോഡിന് സമീപം തീ പടർന്നത്. തൃക്കാക്കര ഫയർ ഫോഴ്സിലെ രണ്ട് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. കനത്ത ചൂടും, ഉണങ്ങിയ പുല്ലും ഉള്ളതിനാൽ വളരെ പെട്ടെന്ന് റോഡിന് സമീപം തീ പടർന്ന് പിടിക്കുകയായിരുന്നു. സമീപത്തായി പെട്രോൾ പമ്പ് ഉള്ളതും ജനങ്ങളിൽ ആശങ്കയുണ്ടാക്കി.
Last Updated : Apr 6, 2019, 9:20 PM IST