എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതി പി.ആർ സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഫോൺ രേഖകൾ പരിശോധിച്ചതിൽ കൂടുതൽ പേർക്ക് ഈ കേസുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് തന്നെ പ്രതി ഫോണിലുള്ള വിവരങ്ങൾ നശിപ്പിച്ചിരുന്നു. പ്രതിയുടെ സാന്നിധ്യത്തിൽ ഇവ തിരിച്ചെടുക്കണം. കോൺസുലേറ്റിനെ കബളിപ്പിച്ച് നയതന്ത്ര പരിരക്ഷയുടെ മറവിൽ സ്വർണക്കള്ളക്കടത്താണ് പ്രതി നടത്തിയത്. വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കസ്റ്റംസ് വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.
സ്വർണക്കടത്ത് കേസ്; സരിത്ത് ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ - sarith custody news
കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സരിത്തിനെ ജൂലായ് 15ന് വരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടത്.
സ്വർണക്കടത്ത് കേസ്; സരിത്തിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
അതേസമയം, കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ പ്രതി സരിത്ത് ജാമ്യാപേക്ഷ സമർപ്പിച്ചു. പതിമൂന്നാം തീയതി സരിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും. ഇന്നലെ കസ്റ്റംസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കൊവിഡ് ഫലം നെഗറ്റീവാണെങ്കിൽ സരിത്തിനെ കോടതിയിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു.
Last Updated : Jul 9, 2020, 8:01 PM IST