കേരളം

kerala

ETV Bharat / state

കൊച്ചിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി - fake sanitizer

പ്രതിദിനം 1000 ലിറ്റർ സാനിറ്റൈസർ നിർമിക്കാനുള്ള സൗകര്യങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്.

കൊച്ചിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി  വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം  വ്യാജ സാനിറ്റൈസർ  fake sanitizer  ernakulam fake sanitizer center
കൊച്ചിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി

By

Published : Jan 7, 2021, 4:49 PM IST

എറണാകുളം:കൊച്ചിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി. ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിലാണ് നെടുമ്പാശേരിയിൽ വാടക വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തിയത്. ലൈസൻസ് ഇല്ലാതെയായിരുന്നു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പ്രതിദിനം 1000 ലിറ്റർ സാനിറ്റൈസർ നിർമിക്കാനുള്ള സൗകര്യങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്.

സ്ഥാപനം നടത്തിയിരുന്നയാൾ ഒളിവിൽ പോയി. ചെറുകിട കച്ചവട സ്ഥാപനങ്ങളിലേക്ക് വിവിധ പേരുകളിലാണ് ഇവിടെ നിന്നും സാനിറ്ററൈസർ എത്തിച്ചിരുന്നത്. റീജണൽ ഡ്രഗ്സ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന നടത്തിവരികയായിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് നെടുമ്പാശേരിയിൽ പ്രവർത്തിച്ച് വരികയായിരുന്ന വ്യാജ സാനിറ്ററൈസർ നിർമാണ കേന്ദ്രം കണ്ടെത്തിയത്.

ABOUT THE AUTHOR

...view details